കോവിഡ് അതിജീവനം: അണ്‍എയ്ഡഡ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യമാക്കി മുഹിമ്മാത്ത്

പുത്തിഗെ: കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായ രക്ഷിതാക്കള്‍ക്ക് വിപ്ലവകരമായ അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം. മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യമാക്കിയാണ് മുഹിമ്മാത്ത് മാതൃക സൃഷ്ടിച്ചത്. 2021-22 വര്‍ഷം സ്ഥാപനത്തില്‍ പഠിക്കുന്നതും പുതുതായി പ്രവേശനം നേടുന്നതുമായ മലയാളം, കന്നട മീഡിയം വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യം ബാധകമാവുക. നേരത്തെ സ്ഥാപനത്തില്‍ അനാഥ-അഗതി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സൗജന്യമുണ്ടായിരുന്നത്. ഇപ്പോള്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി വരുന്ന ഭീമമായ ചിലവ് ചാരിറ്റി […]

പുത്തിഗെ: കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായ രക്ഷിതാക്കള്‍ക്ക് വിപ്ലവകരമായ അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം.
മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യമാക്കിയാണ് മുഹിമ്മാത്ത് മാതൃക സൃഷ്ടിച്ചത്. 2021-22 വര്‍ഷം സ്ഥാപനത്തില്‍ പഠിക്കുന്നതും പുതുതായി പ്രവേശനം നേടുന്നതുമായ മലയാളം, കന്നട മീഡിയം വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യം ബാധകമാവുക.
നേരത്തെ സ്ഥാപനത്തില്‍ അനാഥ-അഗതി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സൗജന്യമുണ്ടായിരുന്നത്. ഇപ്പോള്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി വരുന്ന ഭീമമായ ചിലവ് ചാരിറ്റി ഫണ്ടിങ്ങിലൂടെ കണ്ടെത്താനാണ് തീരുമാനം.
കോവിഡ് അതിജീവനത്തില്‍ സര്‍ക്കാരിന് താങ്ങായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം സ്ഥാപനം ചെയ്തിട്ടുണ്ട്. മുഹിമ്മാത്തില്‍ കോവിഡ് രോഗികള്‍ക്ക് പരിചരണ കേന്ദ്രം ഒരുക്കിയതിന് പുറമെ വിവിധ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ഫര്‍ണിച്ചര്‍, ആംബുലന്‍സ് സേവനം, മയ്യിത്ത് പരിപാലന സൗകര്യം തുടങ്ങിയവയും സ്ഥാപനം ചെയ്തു വരുന്നുണ്ട്.
പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനമാണ് കഴിഞ്ഞ കാലങ്ങളില്‍ സ്‌കൂള്‍ കാഴ്ച വെച്ചത്. 2019-20 വര്‍ഷത്തില്‍ സംസ്ഥാന സ്‌കൂള്‍ കലേത്സവത്തില്‍ മൂന്ന് ഒന്നാം സ്ഥാനങ്ങള്‍, ജൈവ പച്ചക്കറി കൃഷിക്ക് ഗവ. തല അംഗീകാരം, പരിസ്ഥിതി പഠന ഡോക്യുമെന്ററിക്ക് ജില്ലാ തല അംഗീകാരം, മനോരമ നല്ല പാഠം ക്ലബ്ബ് ജില്ലാ തലത്തില്‍ ഓന്നാം സ്ഥാനം, മനോരമ നല്ലപാഠം ക്ലബ്ബ് മികച്ച രണ്ട് ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍, മാതൃഭൂമി സീഡ് ക്ലബ്ബ് മികച്ച ജില്ലാ കോ-ഓഡിനേറ്റര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ജൂനിയര്‍ പാലിയേറ്റീവ് ടീമും സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറെ പിന്നാക്കം നില്‍ക്കുന്ന പുത്തിഗെയുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതാണ് മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍. അണ്‍എയ്ഡഡായതിനാല്‍ അധ്യാപകരുടെ ശമ്പളത്തിനും മറ്റുമായി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കി വരികയായിരുന്നു. പാവങ്ങളായ രക്ഷിതാക്കള്‍ക്ക് കോവിഡ് കാലമായതോടെ ഫീസ് നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ കഴിഞ്ഞ വര്‍ഷം ഫീസില്‍ ഇളവ് നല്‍കിയിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും സൗജന്യമാക്കിയതോടെ ഏറെ ആശ്വാസത്തിലാണ് രക്ഷിതാക്കള്‍.
പത്രസമ്മേളനത്തില്‍ ജന. സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, വൈസ് പ്രസിഡണ്ട് സയ്യിദ് ഹബീബുല്‍ അഹ്ദല്‍, അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍, ട്രഷറര്‍ ഹാജി അമീറലി ചൂരി, സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍, സി.എച്ച്. മുഹമ്മദ് പട്‌ല, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പ്രിന്‍സിപ്പാള്‍ എം.ടി. രൂപേഷ്, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it