'വളരുന്ന വീടുകള്‍' എന്ന സങ്കല്‍പ്പം വളര്‍ന്നു വരണം- പത്മശ്രീ ജി. ശങ്കര്‍

കാസര്‍കോട്: ആവശ്യമായ ഘട്ടങ്ങളില്‍ വിപുലീകരിക്കുന്ന തരത്തിലുള്ള 'വളരുന്ന വീടുകള്‍' എന്ന സങ്കല്‍പ്പം വളര്‍ന്നു വരണമെന്ന് ലോക പ്രശസ്ത ആര്‍ക്കിടെക്റ്റ് പത്മശ്രീ ഡോ. ജി. ശങ്കര്‍ പറഞ്ഞു. ഫ്രാക്കിന്റെ (ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് ഓഫ് കാസര്‍കോട് ഡിസ്ട്രിക്റ്റ്) ആഭിമുഖ്യത്തില്‍ ഇന്നലെ വിദ്യാനഗറിലെ അസാപ്പ് ഹാളില്‍ സംഘടിപ്പിച്ച 'ചില വീട്ടുകാര്യങ്ങള്‍ വീണ്ടും' എന്ന പരിപാടിയില്‍ വീട് നിര്‍മ്മാണത്തിന്റെ തത്വശാസ്ത്രവും പ്രയോഗവും നവീനമായ കാഴ്ചപ്പാടോടുകൂടി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പണി തീരാത്ത വലിയ വീടുകളേക്കാള്‍ പണി തീര്‍ന്ന ചെറിയ വീടുകളാണ് ഏറ്റവും […]

കാസര്‍കോട്: ആവശ്യമായ ഘട്ടങ്ങളില്‍ വിപുലീകരിക്കുന്ന തരത്തിലുള്ള 'വളരുന്ന വീടുകള്‍' എന്ന സങ്കല്‍പ്പം വളര്‍ന്നു വരണമെന്ന് ലോക പ്രശസ്ത ആര്‍ക്കിടെക്റ്റ് പത്മശ്രീ ഡോ. ജി. ശങ്കര്‍ പറഞ്ഞു. ഫ്രാക്കിന്റെ (ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് ഓഫ് കാസര്‍കോട് ഡിസ്ട്രിക്റ്റ്) ആഭിമുഖ്യത്തില്‍ ഇന്നലെ വിദ്യാനഗറിലെ അസാപ്പ് ഹാളില്‍ സംഘടിപ്പിച്ച 'ചില വീട്ടുകാര്യങ്ങള്‍ വീണ്ടും' എന്ന പരിപാടിയില്‍ വീട് നിര്‍മ്മാണത്തിന്റെ തത്വശാസ്ത്രവും പ്രയോഗവും നവീനമായ കാഴ്ചപ്പാടോടുകൂടി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പണി തീരാത്ത വലിയ വീടുകളേക്കാള്‍ പണി തീര്‍ന്ന ചെറിയ വീടുകളാണ് ഏറ്റവും സന്തോഷകരമെന്നും ഡോ. ജി. ശങ്കര്‍ പറഞ്ഞു. അമ്മയുടെ മടിത്തട്ട് പോലെ സാന്ത്വനം തരുന്ന ഒരു അഭയസ്ഥാനമാവണം ഓരോ വീടും. കൃത്യമായ വായു സഞ്ചാരവും വെളിച്ചവുമുള്ള വീടുകളാണ് ആരോഗ്യമുള്ള ജീവിതത്തിന് ആവശ്യമെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
'വാസ്തു-ഒരു ശാസ്ത്രീയ സമീപനം' എന്ന വിഷയത്തില്‍ വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്ന് സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ഡോ. ബിജു എം.എസ് ക്ലാസെടുത്തു. ഫ്രാക് പ്രസിഡണ്ട് ജി.ബി വത്സന്‍ അധ്യക്ഷത വഹിച്ചു. ഉസ്താദ് ഹസ്സന്‍ ഭായിയുടെ പുല്ലാങ്കുഴല്‍ വായനയോടെയാണ് പരിപാടി ആരംഭിച്ചത്. ഫ്രാക് ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ സ്വാഗതം പറഞ്ഞു. ജി. ശങ്കറിനും ബിജുവിനും പുറമെ, കാസര്‍കോട്ടെ പൊലിയംതുരുത്ത് അടക്കമുള്ള ആകര്‍ഷകമായ പ്രൊജക്റ്റുകള്‍ ചെയ്ത എഞ്ചിനീയര്‍ രശ്മി ദാസ്, എഞ്ചിനീയര്‍ സച്ചിന്‍ രാജ്, എഞ്ചിനീയര്‍ ആനന്ദ് പി. എന്നിവര്‍ സദസിന്റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി. തുടര്‍ന്നുനടന്ന പൊതുസംവാദത്തില്‍ ടി.എ. ഷാഫി, സണ്ണി ജോസഫ്, എം.കെ രാധാകൃഷ്ണന്‍, ഗ്രേസി ജോസ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. കെ.വി മണികണ്ഠ ദാസ് അവലോകനം നടത്തി. ഫ്രാക് സെക്രട്ടറി സുബിന്‍ ജോസ് അവതാരകനായി. സെക്രട്ടറി എ. പ്രഭാകരന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it