പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പിക്കാം; ആശങ്കകളില്ലാതെ..

അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നീട് ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഓണ്‍ലൈന്‍ അപേക്ഷ സുതാര്യവും ലളിതവുമാണ്. അതുകൊണ്ട് തന്നെ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുക.
സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ 2025-26 വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചിരിക്കുന്നുവല്ലോ. എല്ലാ വര്‍ഷത്തെ പോലെ ഇപ്രാവശ്യവും ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ. ഉള്‍പ്പെടെ മറ്റ് ഇതര അംഗീകൃത സിലബസുകളില്‍ നിന്ന് പത്താം തരം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി വരെമു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നീട് ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഓണ്‍ലൈന്‍ അപേക്ഷ സുതാര്യവും ലളിതവുമാണ്. അതുകൊണ്ട് തന്നെ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുക. ഒരു അപേക്ഷകന് കൂടുതല്‍ സ്കൂളുകളും കോഴ്സുകളും തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കിലും തങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്കൂളുകളും പഠിക്കാന്‍ താല്പര്യം ഉള്ള കോഴ്സുകളും മാത്രം തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം പകുതിയില്‍ വെച്ച് പഠനം അവസാനിപ്പിക്കുകയും മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നതുമയിരിക്കും.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന് പരിഗണിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കാന്‍ കാരണമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്പ്ലോഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഉദാ: എസ്.പി.സി, ജെ.ആര്.സി. സ്കൗട്ട് ആന്റ് ഗൈഡ്, കായിക മികവ് പോലെയുള്ളവ ബോണസ് പോയിന്റിന് പരിഗണിക്കപ്പെടും. കൂടാതെ കന്നഡ മൈനോറിറ്റി, പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിവ റിസര്‍വേഷന്‍ പരിഗണിക്കുന്നത് കൊണ്ട് അത്തരം വിഭാഗങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രവര്‍ത്തിക്കുന്ന ഫോണ്‍നമ്പര്‍ നല്‍കാനും മറക്കരുത്.
ഏറ്റവും അനുയോജ്യമായ സ്കൂളിലെ കോമ്പിനേഷന്‍ മാത്രം ആദ്യ ചോയ്സ് നല്‍കുക. ആദ്യ അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ചാല്‍ ഉറപ്പായും അവിടെ സ്ഥിര പ്രവേശനം നേടേണ്ടതാണ്. അല്ലെങ്കില്‍ പിന്നീടുള്ള അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. മുഖ്യ അലോട്ട്മെന്റില്‍ മൂന്ന് അലോട്ട്മെന്റുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഇതില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് സിപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് വല്ല പിഴവുകളും പറ്റിയിട്ടുണ്ടെങ്കിലോ, സ്കൂള്‍ കോമ്പിനേഷന്‍ മാറ്റമുണ്ടെങ്കിലോ ട്രയല്‍ അലോട്ട്മെന്റ് സമയത്ത് തിരുത്താവുന്നതാണ്. ഒരു സ്കൂളില്‍ നിശ്ചയിച്ച സീറ്റ് പൂര്‍ത്തിയാവുന്നത് വരെ അഡ്മിഷന് പ്രക്രിയ തുടരുന്നതാണ്. അതുകൊണ്ട് മുഖ്യ അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കുക. സഹായത്തിന് സ്കൂള്‍ ഹെല്പ്ഡെസ്ക്കിനെ സമീപിക്കുക.