കൊടും ചൂടിലും കുളിര്‍മയേകി ഗള്‍ഫില്‍ ബലി പെരുന്നാളാഘോഷം

ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടിയ വിശ്വാസികള്‍ പരസ്പരം ആശ്ലേഷിച്ചും സന്ദേശം കൈമാറിയും പെരുന്നാളിന്റെ പൊരുളറിഞ്ഞു.

ഗള്‍ഫ് നാടുകളിലെ കൊടും ചൂടിലും ബലി പെരുന്നാളിന്റെ കുളിര്‍മ പടരുകയാണ്. ഗള്‍ഫില്‍ ചൂടാണിപ്പോള്‍. എങ്കിലും വിശുദ്ധ മക്കയില്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തിയ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരോട് ഹൃദയം ചേര്‍ത്ത് വെച്ച് പ്രവാസികളും പെരുന്നാളിന്റെ ആനന്ദത്തിലലിയുന്നു. ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടിയ വിശ്വാസികള്‍ പരസ്പരം ആശ്ലേഷിച്ചും സന്ദേശം കൈമാറിയും പെരുന്നാളിന്റെ പൊരുളറിഞ്ഞു. പ്രവാസികള്‍ക്ക് പെരുന്നാള്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. ശരീരം ഗള്‍ഫിലാണെങ്കിലും മനസ് മുഴുവനും നാട്ടിലെ പെരുന്നാള്‍ ഓര്‍മ്മകളിലാണ്. നാടും വീടും പകരുന്ന സുഗന്ധത്തിന്റെ ലഹരിയിലാണ് ഓരോ പ്രവാസിയുടെയും ജീവിതം.

ബലി പെരുന്നാള്‍ രാവായ ഇന്നലെ രാത്രി ഗള്‍ഫിലെ എല്ലാ സ്ട്രീറ്റുകളിലും വലിയ തിരക്കായിരുന്നു. പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ എത്തിയവരെ കൊണ്ട് വസ്ത്രക്കടകള്‍ നിറഞ്ഞിരുന്നു. ദുബായിലും ഷാര്‍ജയിലുമടക്കം മലയാളികളുടെ, പ്രത്യേകിച്ച് കാസര്‍കോട് സ്വദേശികളുടെ നിരവധി വസ്ത്രാലയങ്ങളുണ്ട്. പുതിയ ഫാഷനുകള്‍ ആദ്യം പരിചയപ്പെടുത്തുന്ന സ്ഥാപനങ്ങളെന്ന നിലയില്‍ കാസര്‍കോട് സ്വദേശികളുടെ സ്ഥാപനങ്ങളില്‍ ഇത്തരം ആഘോഷ ദിനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it