ആ വിമാനാപകടം നടന്ന് അരനൂറ്റാണ്ട്...

അപകടത്തിനിരയായവരുടെ കുടുംബങ്ങളോട് എലിസബത്ത് രാജ്ഞി നേരിട്ട് ചെന്ന് അനുശോചനം അറിയിച്ചു. കാല്‍പ്പന്ത് കളിയുടെ ലോക ഉപജ്ഞാതാക്കളായ ഇംഗ്ലണ്ടിലെ ജനസാഗരം തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ഹതവിധിയില്‍ നീണ്ടകാലം മ്ലാനവദനമായി. നമ്മുടെ നഗരത്തിന് താങ്ങാവുന്നതിലുമപ്പുറം വന്‍ അത്യാഹിതം സംഭവിച്ചുവെന്നാണ് അന്നത്തെ മാഞ്ചസ്റ്റര്‍ മേയര്‍ പ്രസ്താവിച്ചത്. സംഭവമറിഞ്ഞ ഉടനെ ബ്രിട്ടനില്‍ എല്ലാവിധ കളികളും നൃത്തങ്ങളും നിര്‍ത്തിവെക്കപ്പെട്ടു.
1975 ഒക്‌ടോബര്‍ 31നാണ് ആ വിമാന അപകടം സംഭവിച്ചത്. എത്രയോ വിമാന അപകടങ്ങള്‍ സംഭവിക്കുന്നു. ഭരണണാധിപന്മാര്‍, ശാസ്ത്രജ്ഞന്മാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍ ഇങ്ങനെ പലരും മരണത്തിനിരയാവുന്നു. പക്ഷെ ഇംഗ്ലണ്ടിലെ ജനതയെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികകളെ ഞെട്ടിച്ച ദുരന്തസംഭവമുണ്ടായത് 1975 ഒക്‌ടോബര്‍ 31നാണ്. ആ ദിനം ഇന്നും ഇരുണ്ടദിനമാണ്. ഇംഗ്ലണ്ടില്‍ മാത്രമല്ല, ലോക ഫുട്‌ബോളില്‍ തന്നെ ഇന്നും പ്രസിദ്ധിയുള്ള ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ്-താരവിലയുള്ള ഫുട്‌ബോള്‍ കളിക്കാരെ സൃഷ്ടിച്ചതും സംഭാവന ചെയ്തതുമായ ക്ലബ്ബാണത്. ഇംഗ്ലീഷ് പ്രീമിയം കപ്പും ഏറ്റവും വലിയ ബഹുമതിയായ എഫ്.എ കപ്പും നേടിയ അസുലഭ ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
യൂറോ കപ്പിലെ മികച്ച ഫുട്‌ബോള്‍ രാഷ്ട്രങ്ങളില്‍ ഒന്നായ യൂഗോസ്ലാവ്യ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തങ്ങളുടെ നാട്ടില്‍ സൗഹാര്‍ദ്ദ ഫുട്‌ബോള്‍ മത്സരം കളിക്കാനായി ക്ഷണിച്ചു. ഈ ക്ഷണം അവര്‍ സ്വീകരിക്കുകയും ചെയ്തു. പരിശീലകന്‍ ഒബര്‍ട്ട് വില്ലിയും മാനേജര്‍ പി.എച്ച് ക്യൂറിയും ഒപ്പമുണ്ടായിരുന്നു. വളരെ ആഹ്ലാദത്തോടെ 17 അംഗ ടീം 'എലിസബത്ത്' എന്ന വിമാനത്തില്‍ യൂഗോസ്ലാവ്യ തലസ്ഥാനമായ ബെല്‍ഗ്രേഡിലേക്ക് യാത്ര തിരിച്ചു. കൂടെ ഒരു ഡസനോളം ഇംഗ്ലണ്ടിലെ മികച്ച സ്‌പോര്‍ട്‌സ് ലേഖകന്മാരും ഉണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ മികച്ച കളി എഴുത്തുകാരന്‍ ഇംഗ്ലണ്ടിന് വേണ്ടി 17 വര്‍ഷം ഫുട്‌ബോള്‍ ഗോള്‍ കീപ്പറായിരുന്ന ഫ്രാങ്ക് സ്വിഫ്റ്റുമുണ്ടായിരുന്നു. കളിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സ്‌പേര്‍ട്‌സ് ജേര്‍ണലിസ്റ്റായി മാറുകയായിരുന്നു.
യൂഗോസ്ലാവ്യന്‍ മണ്ണില്‍ വിരോചിതമായ സ്വീകരണമാണ് കളിക്കാര്‍ക്ക് ലഭിച്ചത്. യൂഗോസ്ലാവ്യയിലെ മികച്ച ക്ലബ്ബുകളുമായി ഒരു ഡസനോളം മത്സരം നടന്നു. അവസാനം ബെല്‍ഗ്രേഡിലെ സ്റ്റേഡിയത്തിലാണ് അവരുടെ മത്സരം നടന്നത്. തലസ്ഥാന നഗരിയിലെ ആ മത്സരം കാണാന്‍ രാഷ്ട്ര മേധാവിയായ മാര്‍ഷല്‍ ടിറ്റോറും സന്നിഹിതനായിരുന്നു. യൂഗോസ്ലാവ്യയിലെ മികച്ച ടീമായ റെഡ് സ്റ്റാറുമായാണ് യുണൈറ്റഡ് കളിച്ചത്. ഹതഭാഗ്യരായ ആ കളിക്കാര്‍ മാഞ്ചസ്റ്ററിന് വേണ്ടി അവസാനമായി ഒന്നിച്ച് കളിച്ചത്; ബെല്‍ഗ്രേഡിലെ ഈ മത്സരത്തിലൂടെയാണ്. ഇവരുടെ കളി കണ്ട യൂഗോസ്ലാവ്യന്‍ കാല്‍പ്പന്ത് കമ്പക്കാര്‍ അവരെ വേണ്ടുവോളം ആദരിച്ചു. മികച്ച കളിക്കാര്‍ക്ക് കപ്പുകളും സമ്മാനിച്ചു. റെഡ് സ്റ്റാറിനെതിരെ അവര്‍ വിജയവും നേടി. വിജയശ്രീലാളിതരായി ഇംഗ്ലണ്ടിലേക്ക് സന്തോഷപൂര്‍വ്വം മടങ്ങിപ്പോവാന്‍ തയ്യാറെടുത്തു. കളിക്കാരും മാനേജ്‌മെന്റും കളി എഴുത്തുകാരും സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുപോക്കിനായി എലിസബത്ത് വിമാനത്തില്‍ കയറിയിരുന്നു. യുണൈറ്റഡിലെ ഒരു കളിക്കാരന്‍ മാത്രം അന്ന് മടങ്ങിയില്ല. അദ്ദേഹം ഒരാഴ്ച കഴിഞ്ഞ് ബെല്‍ഗ്രേഡില്‍ നിന്ന് മടങ്ങുന്നതാണെന്ന് കൂട്ടുകാരെ അറിയിച്ചു. അത് ടീമിന്റെ ഡിഫന്ററായ വയലറ്റായിരുന്നു. വിമാനം ബെല്‍ഗ്രേഡില്‍ നിന്ന് ജര്‍മ്മനിയെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. യൂഗോസ്ലാവ്യ പിന്നിട്ട വിമാനം ജര്‍മ്മന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു. വിമാനം ബോണ്‍ വിമാനത്താവളത്തിലിറങ്ങി. ഇന്ധനം നിറച്ചു. കളിക്കാരും കൂട്ടുകാരും അവിടന്ന് ഭക്ഷണം കഴിച്ച് സന്തോഷചിത്തരായി. വിമാനം ബോണില്‍ നിന്ന് പുറപ്പെട്ട് മ്യൂണിക്കിലെത്തി. അവിടത്തെ റീം എയര്‍പോര്‍ട്ടില്‍ നിന്ന് ഇംഗ്ലണ്ടിനെ ലക്ഷ്യമാക്കിയാണ് നീങ്ങിയത്. റീം എയര്‍പോര്‍ട്ട് പരിസരവും കടുത്ത മൂടല്‍മഞ്ഞിനാല്‍ നിറഞ്ഞിരുന്നു. പൈലറ്റിന് ഒന്നും കാണുമായിരുന്നില്ല. നിര്‍ഭാഗ്യവാന്മാരായ കളിക്കാര്‍ക്ക് നിശ്ചയിച്ചത് സംഭവിച്ചു. വിമാനം ഒരു വീടിന്റെ മേലെ തകര്‍ന്ന് വീണു. തല്‍ക്ഷണം തന്നെ തീപിടിത്തവും ഉണ്ടായി. അപകടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഏഴ് കളിക്കാര്‍ തല്‍ക്ഷണം മൃതിയടഞ്ഞു. 8 സ്‌പോര്‍ട്‌സ് ലേഖകന്മാരും 4 ഒഫീഷ്യലുകളും മരണമടഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ 7 കളിക്കാരും ഒരു ഒഫീഷ്യലും ആസ്പത്രിയിലേക്ക് നീക്കം ചെയ്യപ്പെട്ടു. ആ വിമാനാപകടത്തില്‍ രക്ഷപ്പെട്ടവര്‍ രണ്ട് കളിക്കാരും രണ്ട് സ്‌പോര്‍ട്‌സ് ലേഖകന്മാരുമാണ്.
യാതൊരു പോറലും കൂടാതെ ഇത്രയും വലിയ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് കളിക്കാര്‍ ടീം ഗോള്‍ കീപ്പര്‍ ഹാമിഗ്രെയും ഡിഫന്‍ഡര്‍ ബില്ലിഫോള്‍ക്കസുമായിരുന്നു. രക്ഷപ്പെട്ട രണ്ട് പത്രപ്രവര്‍ത്തകന്മാര്‍ സ്‌പോര്‍ട്‌സ് ലേഖകന്മാരായ പീറ്റര്‍ ഹെറാള്‍ഡും എഡ്വോര്‍ഡ് ഇല്ല്യാര്‍ഡും മാത്രമായിരുന്നു. അവര്‍ ഈ വന്‍ദുരന്തത്തിന്റെ ദൃക്‌സാക്ഷികളായി. ഇംഗ്ലണ്ടില്‍ അക്കാലത്ത് ഏറ്റവും വില പിടിച്ച രണ്ട് കളിക്കാരാണുണ്ടായിരുന്നത്. വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഗോള്‍ കീപ്പര്‍ ഹാരിഗ്രെഗും കൊല്ലപ്പെട്ട സെന്റര്‍ ഫോര്‍വേഡ് ടോമിടെയിലറുമായിരുന്നു അവര്‍. ചെറുപ്പക്കാരായ സ്‌പോര്‍ട്‌സ് കോളമിസ്റ്റ് വിഖ്യാതനായ ഫ്രാങ്ക് സ്വിഫ്റ്റിന്റെ മരണമാണ് ആ രംഗത്ത് വലിയ നഷ്ടമുണ്ടാക്കിയത്.
അപകടത്തിനിരയായവരുടെ കുടുംബങ്ങളോട് എലിസബത്ത് രാജ്ഞി നേരിട്ട് ചെന്ന് അനുശോചനം അറിയിച്ചു. കാല്‍പ്പന്ത് കളിയുടെ ലോക ഉപജ്ഞാതാക്കളായ ഇംഗ്ലണ്ടിലെ ജനസാഗരം തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ഹതവിധിയില്‍ നീണ്ടകാലം മ്ലാനവദനമായി. നമ്മുടെ നഗരത്തിന് താങ്ങാവുന്നതിലുമപ്പുറം വന്‍ അത്യഹിതം സംഭവിച്ചുവെന്നാണ് അന്നത്തെ മാഞ്ചസ്റ്റര്‍ മേയര്‍ പ്രസ്താവിച്ചത്. സംഭവമറിഞ്ഞ ഉടനെ ബ്രിട്ടനില്‍ എല്ലാവിധ കളികളും നൃത്തങ്ങളും നിര്‍ത്തിവെക്കപ്പെട്ടു. അന്നത്തെ ലോക പ്രശസ്ത ഫുട്‌ബോളറായിരുന്ന സ്റ്റാന്‍ലി മാത്യൂസ് പത്രക്കാരോട് പറഞ്ഞത് ഇംഗ്ലീഷ് ഫുട്‌ബോളിന് വന്‍ തിരിച്ചടിയാണിതെന്നാണ്.
അക്കാലത്ത് ബ്രിട്ടനിലുടനീളം സ്‌പോര്‍ട്‌സ് ക്ലബ്ബുകളെല്ലാം പതാകകള്‍ പകുതി താഴ്ത്തി പറപ്പിക്കുകയും കളിക്കാര്‍ ദു:ഖസൂചകമായി കയ്യില്‍ കറുപ്പ് നാട ധരിക്കുകയും കളിസ്ഥലത്ത് രണ്ട് മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തിരുന്നു.
1975ല്‍ ഇന്ത്യയില്‍ ഹൈദരാബാദില്‍ നടന്ന സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഈ ദുരന്തത്തില്‍ അനുശോചനം പ്രകടിപ്പിച്ച് കാണികളും കളിക്കാരും സംഘാടകരും രണ്ട് മിനിറ്റ് നിശബ്ദത പാലിച്ചതും ഇന്നും സ്മരണീയമാണ്. അരനൂറ്റാണ്ട് പിന്നിട്ട ആ ദുരന്തം ഒരു ഫുട്‌ബോള്‍ പ്രേമിക്കും മറക്കാന്‍ സാധ്യമല്ല.








