ആജ് ജാനേ കീ സിദ് ന കരോ

യൗവ്വനം വിട്ടുമാറാത്ത, കൗമാരം കഴിയാറായ കുഞ്ഞുങ്ങളുള്ള ദമ്പതികള്‍ വക്കീലിനെ സമീപിക്കുന്നു. ഒരേ ആഡംബര കാറില്‍ ഒന്നിച്ചു വന്നിറങ്ങിയ അവര്‍ക്കിടയില്‍ പ്രത്യക്ഷത്തില്‍ അസ്വാരസ്യങ്ങളൊന്നും കാണുന്നില്ല. പക്ഷെ അവര്‍ക്ക് വേര്‍പിരിയണം.

ചില വൈവാഹിക ബന്ധങ്ങള്‍ ഇന്ന് അധികകാലം നിലനില്‍ക്കുന്നില്ല. കാരണങ്ങള്‍ പലതാണ്. വിവരിക്കാന്‍ ഇവിടെ സ്ഥലം പോരാ.

യൗവ്വനം വിട്ടുമാറാത്ത, കൗമാരം കഴിയാറായ കുഞ്ഞുങ്ങളുള്ള ദമ്പതികള്‍ വക്കീലിനെ സമീപിക്കുന്നു. ഒരേ ആഡംബര കാറില്‍ ഒന്നിച്ചു വന്നിറങ്ങിയ അവര്‍ക്കിടയില്‍ പ്രത്യക്ഷത്തില്‍ അസ്വാരസ്യങ്ങളൊന്നും കാണുന്നില്ല. പക്ഷെ അവര്‍ക്ക് വേര്‍പിരിയണം. വക്കീല്‍ പറഞ്ഞു: “ജീവിതകാലം മുഴുവന്‍ ഒരുമിച്ചു ജീവിക്കാനല്ലോ വിവാഹം.” ആ പറഞ്ഞത് പുച്ഛമെന്നോണം അവര്‍ പരസ്പരം മുഖത്തു നോക്കി ചിരിക്കുകയും ശൃംഗരിക്കുകയും ചെയ്യുന്നു. കുറേനേരം വക്കീല്‍ ഉപദേശിച്ചെങ്കിലും ഫലം നാസ്തി. നിര്‍ഭാഗ്യവാനായ ആ വക്കീല്‍ ആരായിരുന്നു? ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.

അവര്‍ക്കു ക്ഷമയില്ല. ഉടനെ പിരിയണം, എന്നല്ല പിരിഞ്ഞു കഴിയുകയാണു താനും. വിവാഹ മോചനത്തിന് പരസ്പര അവകാശങ്ങളെല്ലാം തൃപ്തികരമായി പറഞ്ഞു തീര്‍ത്തിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു രേഖ അവര്‍ക്ക് ഉണ്ടാക്കണം. വക്കീല്‍ പറഞ്ഞു: “ആധാരം എഴുതുന്നതുപോലെ തലയും വാലും മാത്രം മാറ്റി തയ്യാറാക്കാവുന്ന ഒരു രേഖയല്ലിത്. കാലം മാറി. നിയമം മാറി.”

സംസാരത്തില്‍ സമയം പോയത് അറിഞ്ഞില്ല. അതിനിടക്ക് അവരൊരുമിച്ച് പോയി സമൃദ്ധമായ ഭക്ഷണവും കഴിച്ചിരുന്നു. ഏതായാലും ഇനി അടുത്ത ദിവസം വരാമെന്ന് വെച്ച് അവളുടെ വീട്ടിലേക്ക് പോകാന്‍ അവള്‍ എണീറ്റു. അയാളുടെ മുഖം മ്ലാനമായി.

അങ്ങനെ പോകരുതെന്നും തന്റെ കൂടെ തന്നെ ചെല്ലണമെന്നും അയാള്‍ നിര്‍ബന്ധിക്കുകയാണ്. വക്കീല്‍ അതിശയിച്ചുപോയി. “ദുനിയാവ് എന്തൊരു പുതുമപ്പറമ്പ്! എന്റെ മനസ്സില്‍ ഒരു ഗസല്‍ കയറി വരുന്നു:

ആജ് ജാനേകീ സിദ് നകരോ

യും ഹി പഹ്‌ലോമെ ബൈഠേ രഹോ

ആജ് ജാനേകി സിദ് ന കരോ

ഹായെ മര്‍ജായേംഗേ, ഹം തോ ലൂഠ് ജായേംഗെ

ഐസി ബാത്തോം കിയാ ന കരോ

ആജ് ജാനേകി സിദ് ന കരോ”

എന്റെ അപ്രഗത്ഭമായ ആശയാവിഷ്‌കാരം ഇങ്ങനെ:

(ഇന്ന് പോകണമെന്ന് നീ വാശിപിടിക്കരുത്. എന്നോട് ചേര്‍ന്നിരിക്കൂ. ഇന്നുതന്നെ നിന്റെ വീട്ടിലേക്ക് നിനക്ക് പോകണമെന്ന് ശാഠ്യം പിടിക്കരുത്. ഇങ്ങനെ തനിച്ചാക്കി പോയാല്‍ ഞാന്‍ മരിച്ചുപോകും. ഇന്ന് പോകണമെന്ന് നീ ശാഠ്യം പിടിക്കരുതേ.)

Related Articles
Next Story
Share it