ജാമിഅ മില്ലിഅ, ഡെല്‍ഹി ഐഐടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇനി വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല; 6000 സ്ഥാപനങ്ങളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ റദ്ദാക്കി
ന്യൂഡെല്‍ഹി: രാജ്യത്തെ 6000 സ്ഥാപനങ്ങളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ കേന്ദ്രം റദ്ദാക്കി. ഇതോടെ ജാമിഅ മില്ലിഅ, ഡെല്‍ഹി ഐഐടി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇനി വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല. ഈ സ്ഥാപനങ്ങളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ കാലാവധി ശനിയാഴ്ച അവസാനിച്ചതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വിദേശത്ത് നിന്നുള്ള ധനസഹായത്തിന് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് (എഫ്.സി.ആര്‍.എ) രജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഈ സ്ഥാപനങ്ങളില്‍ ചിലത് എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിച്ചിട്ടില്ല. മറ്റ് ചിലത് നല്‍കിയ അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചതായും എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ […]

ന്യൂഡെല്‍ഹി: രാജ്യത്തെ 6000 സ്ഥാപനങ്ങളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ കേന്ദ്രം റദ്ദാക്കി. ഇതോടെ ജാമിഅ മില്ലിഅ, ഡെല്‍ഹി ഐഐടി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇനി വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല. ഈ സ്ഥാപനങ്ങളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ കാലാവധി ശനിയാഴ്ച അവസാനിച്ചതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വിദേശത്ത് നിന്നുള്ള ധനസഹായത്തിന് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് (എഫ്.സി.ആര്‍.എ) രജിസ്‌ട്രേഷന്‍ ആവശ്യമാണ്.
ഈ സ്ഥാപനങ്ങളില്‍ ചിലത് എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിച്ചിട്ടില്ല. മറ്റ് ചിലത് നല്‍കിയ അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചതായും എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ അധികൃതര്‍ പറഞ്ഞു. ഓക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ഇന്ത്യന്‍ യൂത്ത് സെന്റര്‍ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടേതടക്കം ലൈസന്‍സ് റദ്ദായിട്ടുണ്ട്.
ഈ വര്‍ഷമാദ്യം, 2020 സെപ്റ്റംബര്‍ 29നും 2021 സെപ്റ്റംബര്‍ 30നും ഇടയില്‍ കാലഹരണപ്പെടുന്ന എന്‍.ജി.ഒകളുടെ രജിസ്ട്രേഷന്റെ സാധുത പുതുക്കാന്‍ സര്‍ക്കാര്‍ 2021 ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കിയിരുന്നു. ലൈസന്‍സിനായി അപേക്ഷിക്കാന്‍ സര്‍ക്കാര്‍ പിന്നീടും ആവശ്യപ്പെട്ടിരുന്നു. എന്‍.ജി.ഒകളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്റെ സാധുത മാര്‍ച്ച് 31 വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയതായും റിപ്പോര്‍ട്ടുണ്ട്.