അധികാര ഇടങ്ങളിലൊന്നും പരിവര്‍ത്തിത ക്രൈസ്തവരെ അടുപ്പിക്കാത്ത സവര്‍ണ്ണ ക്രൈസ്തവ സഭകള്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോള്‍ യേശു ക്രിസ്തു ചിരിക്കുന്നുണ്ടാകും; കേരളത്തിലെ ക്രൈസ്തവ സഭകള്‍ യഥാര്‍ത്ഥത്തില്‍ പിന്നോക്കാവസ്ഥയിലാണോ? ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് ഗീവര്‍ഗീസ് കൂറിലോസ്
തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പിലെ ആനുകൂല്യ വിതരണത്തിന്റെ പേരില്‍ മുസ്ലിംകള്‍ അനര്‍ഹമായി നേടുന്നുണ്ടെന്ന പ്രചരണം ശക്തമാകുന്നതിനിടെ വ്യത്യസ്ത കുറിപ്പുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. ന്യൂനപക്ഷ വകുപ്പിലെ 80:20 ആനുപാതത്തിലുള്ള ആനുകൂല്യം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് മാര്‍ കൂറിലോസ് രംഗത്തെത്തിയത്. കേരളത്തിലെ ക്രൈസ്തവ സഭകള്‍ യഥാര്‍ത്ഥത്തില്‍ പിന്നോക്കാവസ്ഥയിലാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അധികാര ഇടങ്ങളിലൊന്നും പരിവര്‍ത്തിത ക്രൈസ്തവരെ അടുപ്പിക്കാത്ത സവര്‍ണ്ണ ക്രൈസ്തവ സഭകള്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോള്‍ യേശു ക്രിസ്തു ചിരിക്കുന്നുണ്ടാകുമെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ […]

തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പിലെ ആനുകൂല്യ വിതരണത്തിന്റെ പേരില്‍ മുസ്ലിംകള്‍ അനര്‍ഹമായി നേടുന്നുണ്ടെന്ന പ്രചരണം ശക്തമാകുന്നതിനിടെ വ്യത്യസ്ത കുറിപ്പുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. ന്യൂനപക്ഷ വകുപ്പിലെ 80:20 ആനുപാതത്തിലുള്ള ആനുകൂല്യം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് മാര്‍ കൂറിലോസ് രംഗത്തെത്തിയത്. കേരളത്തിലെ ക്രൈസ്തവ സഭകള്‍ യഥാര്‍ത്ഥത്തില്‍ പിന്നോക്കാവസ്ഥയിലാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അധികാര ഇടങ്ങളിലൊന്നും പരിവര്‍ത്തിത ക്രൈസ്തവരെ അടുപ്പിക്കാത്ത സവര്‍ണ്ണ ക്രൈസ്തവ സഭകള്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോള്‍ യേശു ക്രിസ്തു ചിരിക്കുന്നുണ്ടാകുമെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഗീവര്‍ഗീസ് കൂറിലോസ് ഓര്‍മിപ്പിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
സത്യം പറയാതെ വയ്യ
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഒരു പിന്നോക്ക സമൂഹം ആണോ? പരിവര്‍ത്തിത ക്രൈസ്തവരെ (ദളിത് ക്രൈസ്തവര്‍, ആദിവാസികള്‍, ലത്തീന്‍ ക്രൈസ്തവര്‍, നാടാര്‍ സമൂഹം etc) ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ മുഖ്യധാരാ ക്രൈസ്തവ സമൂഹം പിന്നോക്കാവസ്ഥയില്‍ അല്ല എന്ന് ആര്‍ക്കും അറിയാവുന്ന സത്യമാണ്. വിഭവങ്ങളിലോ അധികാര ഇടങ്ങളിലോ ഒന്നും ദളിതരെ അടുപ്പിക്കാതെ അവരുടെ അവകാശങ്ങളുടെ കാര്യം വരുമ്പോള്‍ മിക്കവാറും അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്ന മുഖ്യധാരാ സവര്‍ണ്ണ ക്രൈസ്തവസഭകള്‍ (ഞാന്‍ ഭാഗമായിരിക്കുന്ന സഭ ഉള്‍പ്പെടെ) ഇപ്പോള്‍ ന്യൂനപക്ഷ (ക്രൈസ്തവ) അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ യേശുക്രിസ്തു ചിരിക്കുന്നുണ്ടാവും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള സവര്‍ണ്ണ ശ്രമങ്ങളുടെ ചതി കുഴിയില്‍ വീഴാന്‍ വെമ്പുന്ന നേതാക്കളോട് ഒന്നേ പറയാനുള്ളൂ, പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ആരെങ്കിലും വന്നാല്‍ അവരുടെ കരങ്ങള്‍ ഇന്ന് നിങ്ങള്‍ ഉള്ളില്‍ വെറുപ്പ് സൂക്ഷിക്കുന്ന ആളുകളുടെ ആയിരിക്കും എന്ന് മാത്രം ഓര്‍ക്കുക. കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യ ശരീരം എത്ര വേഗമാണ് മത വര്‍ഗ്ഗീയ ശക്തികള്‍ വികൃതമാക്കി കൊണ്ടിരിക്കുന്നത്!