പിതാവ് ജോലിചെയ്യുന്ന ബസിന്റെകൊച്ചുരൂപമുണ്ടാക്കി ഫസലിന്റെ കരവിരുത്

കാഞ്ഞങ്ങാട്: പിതാവ് ജോലി ചെയ്യുന്ന ബസിന്റെ കൊച്ചു രൂപമൊരുക്കി 13 കാരനായ മകന്റെ കരവിരുത് വൈറലാകുന്നു. പരപ്പ-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കസിന്‍സ് ബസ് ഡ്രൈവര്‍ പുലിയംകുളത്തെ ഷമീര്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫസലാണ് കഴിവ് തെളിയിക്കുന്നത്. പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് ആഴ്ച്ചകളുടെ പരിശ്രമത്തിലാണ് ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ കുഞ്ഞു ബസ് നിര്‍മ്മിച്ചത്. കോവിഡ് കാലത്ത് കാര്‍ഡ് ബോര്‍ഡുപയോഗിച്ച് പരീക്ഷിച്ചു തുടങ്ങിയതാണ് വാഹന നിര്‍മാണം. നിരന്തര പരിശീലനത്തിലൂടെ ഇപ്പോള്‍ ഫോം ഷീറ്റുപയോഗിച്ച് കൂടുതല്‍ വൈദഗ്ധ്യത്തോടെ ഭംഗിയായി വാഹന രൂപം […]

കാഞ്ഞങ്ങാട്: പിതാവ് ജോലി ചെയ്യുന്ന ബസിന്റെ കൊച്ചു രൂപമൊരുക്കി 13 കാരനായ മകന്റെ കരവിരുത് വൈറലാകുന്നു. പരപ്പ-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കസിന്‍സ് ബസ് ഡ്രൈവര്‍ പുലിയംകുളത്തെ ഷമീര്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫസലാണ് കഴിവ് തെളിയിക്കുന്നത്. പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് ആഴ്ച്ചകളുടെ പരിശ്രമത്തിലാണ് ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ കുഞ്ഞു ബസ് നിര്‍മ്മിച്ചത്. കോവിഡ് കാലത്ത് കാര്‍ഡ് ബോര്‍ഡുപയോഗിച്ച് പരീക്ഷിച്ചു തുടങ്ങിയതാണ് വാഹന നിര്‍മാണം. നിരന്തര പരിശീലനത്തിലൂടെ ഇപ്പോള്‍ ഫോം ഷീറ്റുപയോഗിച്ച് കൂടുതല്‍ വൈദഗ്ധ്യത്തോടെ ഭംഗിയായി വാഹന രൂപം നിര്‍മ്മിക്കാന്‍ ഫസലിന് കഴിയുന്നുണ്ട്. തന്റെ വീടിന് മുന്നിലൂടെ പോകുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ രൂപവും പഠിക്കുന്ന ബാനത്തെ സ്‌കൂള്‍ ബസിന്റെ രൂപവും അയല്‍വാസിയുടെ പിക്കപ്പ് ജീപ്പിന്റെ രൂപവുമടക്കം നിരവധി രൂപങ്ങള്‍ നിര്‍മ്മിച്ച് ഫസല്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ബാനം ഗവ. യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയായ ഫസല്‍ താന്‍ നിര്‍മ്മിച്ച സ്‌കൂള്‍ ബസിന്റെ രൂപം സ്‌കൂളിലേക്ക് കൈമാറിയിട്ടുണ്ട്. വീട്ടുകാര്‍ക്ക് പുറമെ അധ്യാപകരുടേയും സഹപാഠികളുടേയും നാട്ടുകാരുടെയും പ്രോത്സാഹനവും പിന്തുണയും ഫസലിന്റെ കരവിരുതിന് കൂടുതല്‍ പ്രചോദനമാവുന്നു. സംഗീത-ശബ്ദ-വെളിച്ച സംവിധാനങ്ങളോടെയുള്ള ടൂറിസ്റ്റ് ബസ് നിര്‍മ്മാണത്തിന്റെ അവസാന മിനുക്കു പണിയിലാണ് ഫസല്‍ ഇപ്പോള്‍.

Related Articles
Next Story
Share it