ഫാത്തിമത്ത് ഫൗസിയക്ക് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ്

കാസര്‍കോട്: കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ എം. ഫാത്തിമത്ത് ഫൗസിയ ഡോക്ടറേറ്റ് നേടി. 'കേരളത്തിലെ മദ്രസാ വിദ്യാഭ്യാസ സംവിധാനം ദേശീയോദ്ഗ്രഥനത്തിനും അറബി ഭാഷയ്ക്കും നല്‍കിയ സംഭാവനകള്‍' എന്ന വിഷയത്തില്‍ പ്രഫ. എബി മൊയ്തീന്‍ കുട്ടിയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. മണ്ണാര്‍ക്കാട് എംഇഎസ്. കല്ലടി കോളേജിലെ അസി. പ്രഫസറായ ഫാത്തിമത്ത് ഫൗസിയ കാസര്‍കോട് അംഗടിമുഗറിലെ എം.മുഹ്‌യദ്ദീന്‍ മാസ്റ്റര്‍-നാങ്കി മറിയുമ്മ ദമ്പതികളുടെ മകളും കോഴിക്കോട് സര്‍വ്വകലാശാലയിലെ ഡോ. മുഹമ്മദ് ഹനീഫയുടെ ഭാര്യയുമാണ്. ഡോ. ഫാത്തിമ മെഹ്ജബിന്‍, ഡോ. അമല്‍ […]

കാസര്‍കോട്: കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ എം. ഫാത്തിമത്ത് ഫൗസിയ ഡോക്ടറേറ്റ് നേടി.
'കേരളത്തിലെ മദ്രസാ വിദ്യാഭ്യാസ സംവിധാനം ദേശീയോദ്ഗ്രഥനത്തിനും അറബി ഭാഷയ്ക്കും നല്‍കിയ സംഭാവനകള്‍' എന്ന വിഷയത്തില്‍ പ്രഫ. എബി മൊയ്തീന്‍ കുട്ടിയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. മണ്ണാര്‍ക്കാട് എംഇഎസ്. കല്ലടി കോളേജിലെ അസി. പ്രഫസറായ ഫാത്തിമത്ത് ഫൗസിയ കാസര്‍കോട് അംഗടിമുഗറിലെ എം.മുഹ്‌യദ്ദീന്‍ മാസ്റ്റര്‍-നാങ്കി മറിയുമ്മ ദമ്പതികളുടെ മകളും കോഴിക്കോട് സര്‍വ്വകലാശാലയിലെ ഡോ. മുഹമ്മദ് ഹനീഫയുടെ ഭാര്യയുമാണ്.
ഡോ. ഫാത്തിമ മെഹ്ജബിന്‍, ഡോ. അമല്‍ ജഹാന്‍, മിസാജ് മെഹ്ഫൂസ്, റജബ് മുര്‍തസ എന്നിവര്‍ മക്കളും ഡോ. മുഹമ്മദ് ഹസീബ് മരുമകനുമാണ്. കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദ പഠന ബോര്‍ഡ് അംഗവുമാണ് ഫാത്തിമത്ത് ഫൗസിയ.

Related Articles
Next Story
Share it