കാസര്‍കോട്: എറണാകുളം ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന 24-ാമത് സംസ്ഥാന കേഡറ്റ് തൈക്കോണ്ടോ ചാമ്പ്യഷിപ്പില്‍ തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എ.എം. ഫാത്തിമ സ്വര്‍ണ്ണ മെഡല്‍ നേടി ജനുവരിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടി.
തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഇതേ വിഭാഗത്തില്‍ ഫാത്തിമ സ്വര്‍ണ്ണ മെഡല്‍ നേടുന്നത്. വിദ്യാനഗര്‍ പടുവടുക്കത്തെ പരേതനായ അഡ്വ.അഷ്‌റഫിന്റെയും ജമീലയുടെയും മകളാണ്. 5 ഡാന്‍ ബ്ലാക്ക് ബെല്‍റ്റും ഇന്റര്‍നാഷണല്‍ റഫറിയുമായ കാസര്‍കോട് യോദ്ധ തൈക്കോണ്ടോ അക്കാദമിയിലെ മാസ്റ്റര്‍ ജയന്‍ പൊയിനാച്ചിയാണ് പരിശീലകന്‍.