ഐ.എസ് ബന്ധം ആരോപിച്ച് മകനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് മംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതംമൂലം മരിച്ചു

മംഗളൂരു: ഐ.എസ് ബന്ധം ആരോപിച്ച് മകനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് മംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവ് ഹൃദയംപൊട്ടി മരിച്ചു. തീവ്രവാദ കുറ്റം ചുമത്തി ശിവമോഗയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത മാസ് മുനീറിന്റെ (22) പിതാവ് മുനീര്‍ അഹമ്മദ് (57) ആണ് മരിച്ചത്. മുനീര്‍ അഹമ്മദിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഫാദര്‍ മുള്ളര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. മുനീര്‍ അഹമ്മദ് തീര്‍ത്ഥഹള്ളി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമാണ്. മൃതദേഹം ശനിയാഴ്ച രാത്രി തീര്‍ത്ഥഹള്ളിയില്‍ […]

മംഗളൂരു: ഐ.എസ് ബന്ധം ആരോപിച്ച് മകനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് മംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവ് ഹൃദയംപൊട്ടി മരിച്ചു. തീവ്രവാദ കുറ്റം ചുമത്തി ശിവമോഗയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത മാസ് മുനീറിന്റെ (22) പിതാവ് മുനീര്‍ അഹമ്മദ് (57) ആണ് മരിച്ചത്. മുനീര്‍ അഹമ്മദിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഫാദര്‍ മുള്ളര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. മുനീര്‍ അഹമ്മദ് തീര്‍ത്ഥഹള്ളി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമാണ്. മൃതദേഹം ശനിയാഴ്ച രാത്രി തീര്‍ത്ഥഹള്ളിയില്‍ എത്തിക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. മുനീര്‍ അഹമ്മദിന്റെ സ്വദേശം തീര്‍ത്ഥഹള്ളി മീന്‍ മാര്‍ക്കറ്റിന് സമീപത്തെ സോപ്പുഗുഡ്ഡെയിലാണെങ്കിലും മറ്റൊരു വീട്ടിലായിരുന്നു താമസം. മുനീര്‍ അഹമ്മദ് തന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി മംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതായിരുന്നു. തീര്‍ത്ഥഹള്ളിയില്‍ മൊത്ത മത്സ്യ വ്യാപാരം നടത്തിയിരുന്ന മുനീര്‍ അഹമ്മദ് മംഗളൂരുവിലും ബിസിനസ്സ് തുടര്‍ന്നു.
രണ്ട് വര്‍ഷം മുമ്പ് മംഗളൂരുവില്‍ ചുമരില്‍ ഐ.എസ് അനുകൂല ചുവരെഴുത്ത് നടത്തിയതിന് മാസ് അറസ്റ്റിലായപ്പോള്‍ മുനീറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബാധിച്ചിരുന്നു. തുടര്‍ന്ന് ഹൃദയശസ്ത്രക്രിയ നടത്തി. മകന്‍ വീണ്ടും അറസ്റ്റിലായപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി കുഴഞ്ഞുവീണെന്നാണ് കുടുംബം പറയുന്നത്. മാസ് തീവ്രവാദ സംഘടനയായ അല്‍-ഹിന്ദിലെ അംഗമാണെന്ന് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

Related Articles
Next Story
Share it