പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാടിനു സമീപത്തെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. രണ്ടുദിവസം മുമ്പ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആസ്പത്രിയില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. അതിനിടയില്‍ പൊലീസില്‍ വിവരം ലഭിച്ചതോടെ മുന്‍ പ്രവാസി കൂടിയായ പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിനിടെ പെണ്‍കുട്ടിയെ മംഗളൂരുവില്‍ കൊണ്ടുപോയി ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കാനുള്ള ശ്രമം നടന്നതായും വിവരമുണ്ട്. പെണ്‍കുട്ടിയെ ഇന്നലെ ജില്ലാ ആസ്പത്രിയിലെത്തിച്ചപ്പോള്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ […]

കാഞ്ഞങ്ങാട്: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാടിനു സമീപത്തെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. രണ്ടുദിവസം മുമ്പ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആസ്പത്രിയില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. അതിനിടയില്‍ പൊലീസില്‍ വിവരം ലഭിച്ചതോടെ മുന്‍ പ്രവാസി കൂടിയായ പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതിനിടെ പെണ്‍കുട്ടിയെ മംഗളൂരുവില്‍ കൊണ്ടുപോയി ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കാനുള്ള ശ്രമം നടന്നതായും വിവരമുണ്ട്. പെണ്‍കുട്ടിയെ ഇന്നലെ ജില്ലാ ആസ്പത്രിയിലെത്തിച്ചപ്പോള്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles
Next Story
Share it