പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് 25,000 രൂപ പിഴ
കാസര്‍കോട്: പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് കോടതി പിരിയുംവരെ തടവും 25,000 രൂപ പിഴയും ശിക്ഷ. പടന്ന മാട്ടുമ്മല്‍ റോഡിലെ എ.എം റസാക്കിനാ(45)ണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. 2022 ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് മൂന്ന് മണിയോടെ പടന്ന മൂസഹാജിമുക്കില്‍ വാഹനപരിശോധന നടത്തുകയായിരുന്ന അന്നത്തെ ചന്തേര സബ് ഇന്‍സ്പെക്ടര്‍ എം. സതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പതിനേഴുകാരന്‍ ഓടിച്ചുവരികയായിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്തതില്‍ പിതാവ് റസാക്കാണ് […]

കാസര്‍കോട്: പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് കോടതി പിരിയുംവരെ തടവും 25,000 രൂപ പിഴയും ശിക്ഷ. പടന്ന മാട്ടുമ്മല്‍ റോഡിലെ എ.എം റസാക്കിനാ(45)ണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. 2022 ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് മൂന്ന് മണിയോടെ പടന്ന മൂസഹാജിമുക്കില്‍ വാഹനപരിശോധന നടത്തുകയായിരുന്ന അന്നത്തെ ചന്തേര സബ് ഇന്‍സ്പെക്ടര്‍ എം. സതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പതിനേഴുകാരന്‍ ഓടിച്ചുവരികയായിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്തതില്‍ പിതാവ് റസാക്കാണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്നായിരുന്നു കുട്ടിയുടെ മറുപടി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് റസാക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.