മകന്റെ മെഡിക്കല്‍ ബിരുദദാനച്ചടങ്ങ് കഴിഞ്ഞ് മടങ്ങി വരുന്നതിനിടയില്‍ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; മാതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: മകന്റെ മെഡിക്കല്‍ ബിരുദദാനച്ചടങ്ങ് കഴിഞ്ഞ് കുടുംബസമേതം മടങ്ങി വരുന്നതിനിടയില്‍ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. മാതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തൈക്കടപ്പുറം പ്രിയദര്‍ശനി കോളനിയിലെ മുന്‍ പ്രവാസിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ എം.വി. തമ്പാന്‍ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി കൊവ്വല്‍പള്ളിയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ തമ്പാനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്‌നിരക്ഷാസേന പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂര്‍ […]

കാഞ്ഞങ്ങാട്: മകന്റെ മെഡിക്കല്‍ ബിരുദദാനച്ചടങ്ങ് കഴിഞ്ഞ് കുടുംബസമേതം മടങ്ങി വരുന്നതിനിടയില്‍ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. മാതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തൈക്കടപ്പുറം പ്രിയദര്‍ശനി കോളനിയിലെ മുന്‍ പ്രവാസിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ എം.വി. തമ്പാന്‍ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി കൊവ്വല്‍പള്ളിയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ തമ്പാനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്‌നിരക്ഷാസേന പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂര്‍ എ.ജെ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പഠനം കഴിഞ്ഞ മകന്‍ ഷിബിന്‍ തമ്പാന്റെ ബിരുദ ദാന ചടങ്ങിനു ശേഷം മടങ്ങുകയായിരുന്നു കുടുംബം. തമ്പാന്റെ ഭാര്യ മിനി (45), മകള്‍ നിമിത (25) മരുമകനും കരാറുകാരനുമായ ബിനീഷ്(34), കൊച്ചുമക്കള്‍ വൈദേഹി, കാശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരേതരായ തമ്പുരാന്‍ വളപ്പില്‍ അമ്പുവിന്റെയും അമ്മിണിയുടെ മകനാണ് തമ്പാന്‍. സഹോദരങ്ങള്‍: നാരായണന്‍, കൃഷ്ണന്‍, കല്യാണി, ജാനു.