മകന്റെ അടിയേറ്റതില്‍ മനംനൊന്ത് അച്ഛന്‍ ആസ്പത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം ബന്തടുക്ക ഗ്രാമത്തെ ദുഖത്തിലാഴ്ത്തി; അറസ്റ്റിലായ മകനെ കോടതി റിമാണ്ട് ചെയ്തു
ബേഡകം: മകന്റെ അടിയേറ്റ് കയ്യൊടിഞ്ഞു ചികിത്സയിലായിരുന്ന പിതാവ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവം ബന്തടുക്ക ഗ്രാമത്തെ ദുഖത്തിലാഴ്ത്തി. ബന്തടുക്ക പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണഗൗഡ (69)യാണ് ജീവനൊടുക്കിയത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ് കര്‍ണാടക സുള്ള്യയിലെ കെ.വി.ജി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ലക്ഷ്മണന്‍ കഴിഞ്ഞ ദിവസമാണ് ആസ്പത്രികെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ലക്ഷ്മണയെ മകന്‍ അടിച്ച് കൈയ്യൊടിച്ച സംഭവത്തില്‍ ബേഡകം പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തിരുന്നു. ഈ കേസില്‍ ഒളിവിലായിരുന്ന മകന്‍ ജെ.സി.ബി ഡ്രൈവറായ വി.എ […]

ബേഡകം: മകന്റെ അടിയേറ്റ് കയ്യൊടിഞ്ഞു ചികിത്സയിലായിരുന്ന പിതാവ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവം ബന്തടുക്ക ഗ്രാമത്തെ ദുഖത്തിലാഴ്ത്തി. ബന്തടുക്ക പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണഗൗഡ (69)യാണ് ജീവനൊടുക്കിയത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ് കര്‍ണാടക സുള്ള്യയിലെ കെ.വി.ജി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ലക്ഷ്മണന്‍ കഴിഞ്ഞ ദിവസമാണ് ആസ്പത്രികെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ലക്ഷ്മണയെ മകന്‍ അടിച്ച് കൈയ്യൊടിച്ച സംഭവത്തില്‍ ബേഡകം പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തിരുന്നു. ഈ കേസില്‍ ഒളിവിലായിരുന്ന മകന്‍ ജെ.സി.ബി ഡ്രൈവറായ വി.എ സന്തോഷി(36)നെ ഒളിവില്‍ കഴിയവെ മാണിമൂലയില്‍ വെച്ച് ബേഡകം പൊലീസ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. എസ്.ഐ രാമചന്ദ്രന്‍, പൊലീസുകാരായ പ്രദീപ് കുമാര്‍, രാമചന്ദ്രന്‍ നായര്‍ എന്നിവരുമുണ്ടായിരുന്നു.
മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ പ്രതി സന്തോഷ് വിവാഹശേഷം സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുകാരുമായി വഴക്കിട്ട് മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സന്തോഷ് ഭാര്യയോടൊപ്പം വില്ലാരം വയലിലെ വീട്ടിലെത്തിയത്. മദ്യലഹരിയില്‍ വടികൊണ്ട് പിതാവിനെ തല്ലി കൈയ്യൊടിക്കുകയായിരുന്നു.
കൈക്ക് ഗുരുതരമായി പരിക്കു പറ്റിയാണ് കെ.വി.ജി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്പത്രിയില്‍ കൂടെയുണ്ടായിരുന്ന മരുമകന്‍ നാരായണന്‍ രാത്രി ഭക്ഷണം വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. സന്തോഷിനെ കോടതി റിമാണ്ട് ചെയ്തു. പ്രതി സന്തോഷിന്റെ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെയും ബേഡകം പൊലീസ് പടന്നക്കാട് സ്നേഹാലയത്തിലേക്ക് മാറ്റി.