മകന്റെ മര്‍ദ്ദനമേറ്റ വിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്ത സംഭവം: മകന്റെ ഭാര്യയും അറസ്റ്റില്‍

ബേഡകം: മകന്റെ അടിയേറ്റ് കയ്യൊടിഞ്ഞ് ചികിത്സയിലായിരുന്ന പിതാവ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യചെയ്ത സംഭവത്തില്‍ മകന്റെ ഭാര്യയെയും ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ പടുപ്പ് വില്ലാരംവയലിലെ സന്തോഷിന്റെ ഭാര്യ പി.ജെ. ആഷ (29)യെയാണ് കഴിഞ്ഞ ദിവസം ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. രാമചന്ദ്രന്‍, പൊാലീസുകാരായ പ്രദീപ് കുമാര്‍, രമ്യ എന്നിവര്‍ അറസ്റ്റ് ചെയ്തത്. മകന്‍ സന്തോഷ് ഭാര്യയോടൊപ്പം വീട്ടില്‍ വന്ന് വൃദ്ധനായ പിതാവ് ലക്ഷ്മണയെ അടിച്ച് കൈയ്യൊടിച്ചു എന്ന് അമ്മ […]

ബേഡകം: മകന്റെ അടിയേറ്റ് കയ്യൊടിഞ്ഞ് ചികിത്സയിലായിരുന്ന പിതാവ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യചെയ്ത സംഭവത്തില്‍ മകന്റെ ഭാര്യയെയും ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ പടുപ്പ് വില്ലാരംവയലിലെ സന്തോഷിന്റെ ഭാര്യ പി.ജെ. ആഷ (29)യെയാണ് കഴിഞ്ഞ ദിവസം ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. രാമചന്ദ്രന്‍, പൊാലീസുകാരായ പ്രദീപ് കുമാര്‍, രമ്യ എന്നിവര്‍ അറസ്റ്റ് ചെയ്തത്. മകന്‍ സന്തോഷ് ഭാര്യയോടൊപ്പം വീട്ടില്‍ വന്ന് വൃദ്ധനായ പിതാവ് ലക്ഷ്മണയെ അടിച്ച് കൈയ്യൊടിച്ചു എന്ന് അമ്മ ലളിത നല്‍കിയ പരാതിയില്‍ ബേഡകം പൊാലീസ് മകന്‍ സന്തോഷിനും ഭാര്യ ആഷയ്ക്കും എതിരെ 308 ഐ.പി.സി പ്രകാരം നരഹത്യാ ശ്രമത്തിന് നേരത്തെ കേസ് എടുത്തിരുന്നു.

Related Articles
Next Story
Share it