കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ കൈവിരലുകള്‍ അച്ഛനും സഹോദരനും ചേര്‍ന്ന് വെട്ടിമാറ്റി

മൈസൂര്‍: കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ കൈവിരലുകള്‍ അച്ഛനും സഹോദരനും ചേര്‍ന്ന് വെട്ടിമാറ്റി. കര്‍ണാടകയിലെ ചാമരാജന്‍ നഗര്‍ ജില്ലയില്‍ പി ജി പാല്യ ഗ്രാമത്തിലെ ധനലക്ഷ്മി എന്ന 24കാരിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ധനലക്ഷ്മിയും സത്യ എന്ന യുവാവും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മാതാപിതാക്കളുടെ അനുമതിയോടെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. എന്നാല്‍ വിവാഹക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ കുടുംബം എതിര്‍ക്കുകയായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറണമെന്നായിരുന്നു […]

മൈസൂര്‍: കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ കൈവിരലുകള്‍ അച്ഛനും സഹോദരനും ചേര്‍ന്ന് വെട്ടിമാറ്റി. കര്‍ണാടകയിലെ ചാമരാജന്‍ നഗര്‍ ജില്ലയില്‍ പി ജി പാല്യ ഗ്രാമത്തിലെ ധനലക്ഷ്മി എന്ന 24കാരിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ധനലക്ഷ്മിയും സത്യ എന്ന യുവാവും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

മാതാപിതാക്കളുടെ അനുമതിയോടെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. എന്നാല്‍ വിവാഹക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ കുടുംബം എതിര്‍ക്കുകയായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. പക്ഷേ, ധനലക്ഷ്മി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എതിര്‍ത്താലും വിവാഹിതരാവാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ധനലക്ഷ്മിയെ സമീപത്തുളള മെഡിക്കല്‍ സ്റ്റോറിന് സമീപത്തുവച്ച് അച്ഛനും സഹോദരനും കണ്ടുമുട്ടി. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനലക്ഷ്മി അറിയിച്ചു. വാക്കുതര്‍ക്കം രൂക്ഷമായതോടെ ഇരുവരും ചേര്‍ന്ന് ബലംപ്രയോഗിച്ച് ധനലക്ഷ്മിയുടെ നാല് കൈവിരലുകള്‍ വെട്ടിമാറ്റുകയായിരുന്നു. രക്തംവാര്‍ന്ന് അവശയായ ധനലക്ഷ്മിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടുപ്രതികളെയും പൊലീസ് അറസ്റ്റുചെയ്തു.

Father, brother chop off girl’s fingers at Karnataka's Chamarajnagar district

Related Articles
Next Story
Share it