പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍

കാസര്‍കോട്: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയെയാണ് ഡി.വൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ വനിതാ സി.ഐ. ഷാജി ഫ്രാന്‍സിസും സംഘവും അറസ്റ്റ് ചെയ്തത്. പലതവണ ലൈംഗികമായി പീഡിപ്പിച്ച് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടിക്ക് വയറുവേദന ആണെന്ന് ഹോസ്റ്റല്‍ അധികാരികള്‍ അറിയിച്ച പ്രകാരമാണ് അമ്മ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച് പരിശോധിപ്പിച്ചത്. പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. പിന്നാലെ പിതാവ് കുട്ടിയെയും കൂട്ടി മംഗളൂരു, ഉഡുപ്പി എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്താന്‍ […]

കാസര്‍കോട്: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയെയാണ് ഡി.വൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ വനിതാ സി.ഐ. ഷാജി ഫ്രാന്‍സിസും സംഘവും അറസ്റ്റ് ചെയ്തത്. പലതവണ ലൈംഗികമായി പീഡിപ്പിച്ച് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടിക്ക് വയറുവേദന ആണെന്ന് ഹോസ്റ്റല്‍ അധികാരികള്‍ അറിയിച്ച പ്രകാരമാണ് അമ്മ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച് പരിശോധിപ്പിച്ചത്. പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. പിന്നാലെ പിതാവ് കുട്ടിയെയും കൂട്ടി മംഗളൂരു, ഉഡുപ്പി എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ഈ വിവരം പൊലീസില്‍ അറിയിച്ച പ്രകാരം ഏപ്രില്‍ അഞ്ചിന് കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ പ്രതി മംഗളുരുവിലേക്ക് മുങ്ങി. പൊലീസ് കുട്ടിയുടെ വിശദമായ മൊഴി എടുത്തപ്പോഴാണ് പിതാവാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്. മംഗളുരു, ഉള്ളാള്‍, ഉടുപ്പി എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി മേയ് 14 ന് കണ്ണൂരിലും കുറച്ചുദിവസത്തിന് ശേഷം കോഴിക്കോട് തെരുവിലും അലഞ്ഞു നടക്കുന്നവരെ പാര്‍പ്പിക്കുന്ന കോവിഡ് ഡിറ്റന്‍ഷന്‍ ക്യാമ്പിലും എത്തി. അവിടെ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ക്രൈം സ്‌ക്വോഡ് എസ്.ഐമാരായ സി.കെ. ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍, എ.എസ്.ഐ ലക്ഷ്മി നാരായണന്‍, അബൂബക്കര്‍ കല്ലായി, എസ്.സി.പി.ഒ മാരായ ശിവകുമാര്‍ ഉദിനൂര്‍, രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി, ഷജീഷ്, ബിന്ദു, ഷൈലജ, സനില എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ കുടുക്കിയത്.

Related Articles
Next Story
Share it