കുടുംബവഴക്കിന് ശേഷം കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി, 70 ശതമാനം പൊള്ളലേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍; പിതാവിനെ അറസ്റ്റ് ചെയ്തു

മംഗളൂരു: രാത്രിയില്‍ കുടുംബവഴക്കിന് ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തി. ജെപ്പു തര്‍ദുലിയയിലെ ഷര്‍മിത്ത് ഷെട്ടി(25)യെയാണ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ ഷര്‍മിതിനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത കങ്കനാടി പൊലീസ് പിതാവ് വിശ്വനാഥ ഷെട്ടിയെ(52) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ വിശ്വനാഥ ഷെട്ടി ഷര്‍മിത് ഷെട്ടിയുമായി വഴക്കുകൂടിയിരുന്നു. കലഹത്തിന് ശേഷം ഷര്‍മിത് കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നു. യുവാവ് […]

മംഗളൂരു: രാത്രിയില്‍ കുടുംബവഴക്കിന് ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തി. ജെപ്പു തര്‍ദുലിയയിലെ ഷര്‍മിത്ത് ഷെട്ടി(25)യെയാണ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ ഷര്‍മിതിനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത കങ്കനാടി പൊലീസ് പിതാവ് വിശ്വനാഥ ഷെട്ടിയെ(52) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ വിശ്വനാഥ ഷെട്ടി ഷര്‍മിത് ഷെട്ടിയുമായി വഴക്കുകൂടിയിരുന്നു. കലഹത്തിന് ശേഷം ഷര്‍മിത് കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നു. യുവാവ് ഉറങ്ങുന്നതിനിടെ മുറിയില്‍ കടന്ന വിശ്വനാഥ പെട്രോള്‍ ഷര്‍മിതിന്റെ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. നിലവിളി കേട്ട് മറ്റ് കുടുംബാംഗങ്ങള്‍ ഉണര്‍ന്ന് തീകെടുത്തി ഷര്‍മിതിനെ ആസ്പത്രിയിലെത്തിക്കുകയാണുണ്ടായത്. വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ വിശ്വനാഥയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

Related Articles
Next Story
Share it