കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ എട്ടും ആറും വയസുള്ള മക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊന്നക്കാട് മൈക്കയത്തെ സജിത്തിനെ(44)യാണ് വെള്ളരിക്കുണ്ട് സി.ഐ. കെ. പ്രേംസദന് അറസ്റ്റ് ചെയ്തത്. സജിത്തിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ സജിത്ത് കുട്ടികളെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. ഒരു കുട്ടിയുടെ ചെവിക്കും മറ്റേ കുട്ടിയുടെ കഴുത്തിനും ഗുരുതമായി പരിക്കേറ്റു.
കുട്ടികള്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. രണ്ട് കുട്ടികളും വള്ളിക്കടവ് സെന്റ് സാവിയോ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
സംഭവമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം, ശാരീരികമായും മാനസികമായും പീഡിപ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സജിത്തിനെതിരെ കേസെടുത്തത്.