17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പിതാവ് ഗള്‍ഫിലേക്ക് കടന്നു; അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം
കുമ്പള: 17കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പിതാവ് ഗള്‍ഫിലേക്ക് കടന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കുമ്പള പൊലീസ് ശ്രമം തുടങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരിയെ വീട്ടില്‍ വെച്ച് ഒരു വര്‍ഷത്തോളം പിതാവ് പീഡിപ്പിച്ചുവെന്നാണ് പരാതി. വയറുവേദനയെത്തുടര്‍ന്ന് സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഇതേ തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ കുമ്പള പൊലീസില്‍ വിവരം അറിയിച്ചു. പിന്നീട് വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. പീഡനവിവരം ആദ്യം പറഞ്ഞില്ലെങ്കിലും പിന്നീടാണ് […]

കുമ്പള: 17കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പിതാവ് ഗള്‍ഫിലേക്ക് കടന്നു.
പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കുമ്പള പൊലീസ് ശ്രമം തുടങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരിയെ വീട്ടില്‍ വെച്ച് ഒരു വര്‍ഷത്തോളം പിതാവ് പീഡിപ്പിച്ചുവെന്നാണ് പരാതി. വയറുവേദനയെത്തുടര്‍ന്ന് സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഇതേ തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ കുമ്പള പൊലീസില്‍ വിവരം അറിയിച്ചു. പിന്നീട് വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. പീഡനവിവരം ആദ്യം പറഞ്ഞില്ലെങ്കിലും പിന്നീടാണ് പിതാവ് പീഡിപ്പിച്ചതായുള്ള ഞെട്ടിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. അതിനിടെ ഗള്‍ഫിലേക്ക് കടന്ന പിതാവിനെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് കുമ്പള പൊലീസ്.