ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ ഉപവാസം

കാസര്‍കോട്: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ.എ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എം.എ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി […]

കാസര്‍കോട്: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ.എ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എം.എ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ഗിരികൃഷ്ണന്‍, ശ്രീനിവാസന്‍, ശരീഫ് കൊടവഞ്ചി, വിജയകുമാര്‍, അബൂബക്കര്‍ തുരുത്തി, എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സമരം. സമാപന ചടങ്ങ് ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്യും.
ഹൊസങ്കടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് മഞ്ചേശ്വരം താലൂക്ക് പ്രസിഡണ്ട് തിമ്മപ്പ ഭട്ടിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.കമലാക്ഷി ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it