ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എം.സി ഖമറുദ്ദീന് ആദ്യം രജിസ്റ്റര്‍ ചെയ്ത മൂന്നുകേസുകളില്‍ ജാമ്യം

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഓരോ കേസിലും ഒരു ലക്ഷം വീതം വെട്ടിവെക്കണം. മൂന്ന് മാസത്തേക്ക് കാസര്‍കോട് ജില്ലയിലെ കേസുള്ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലുണ്ട്. എന്നാല്‍ നിരവധി കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഖമറുദ്ദീന് ജയിലില്‍ നിന്ന് എന്ന് പുറത്തിറങ്ങാനാകുമെന്ന് വ്യക്തമല്ല. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി […]

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഓരോ കേസിലും ഒരു ലക്ഷം വീതം വെട്ടിവെക്കണം. മൂന്ന് മാസത്തേക്ക് കാസര്‍കോട് ജില്ലയിലെ കേസുള്ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലുണ്ട്. എന്നാല്‍ നിരവധി കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഖമറുദ്ദീന് ജയിലില്‍ നിന്ന് എന്ന് പുറത്തിറങ്ങാനാകുമെന്ന് വ്യക്തമല്ല. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് ഖമറുദ്ദീനെതിരെയുള്ളത്.

Related Articles
Next Story
Share it