ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒമ്പതുമാസക്കാലം ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് പൂക്കോയ തങ്ങള്‍ കോടതിയില്‍ നേരിട്ട് ഹാജരായത്. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പൂക്കോയ തങ്ങളാണ് ഒന്നാംപ്രതി. മഞ്ചേശ്വരം എം.എല്‍.എ ആയിരുന്ന എം.സി ഖമറുദ്ദീന്‍ കേസില്‍ രണ്ടാംപ്രതിയാണ്. കേസില്‍ മൊത്തം നാലുപ്രതികളാണുള്ളത്. ഖമറുദ്ദീന്‍ അറസ്റ്റിലായി റിമാണ്ടിലായതോടെ 93 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിച്ചു. എന്നാല്‍ പൂക്കോയ തങ്ങള്‍ […]

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒമ്പതുമാസക്കാലം ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് പൂക്കോയ തങ്ങള്‍ കോടതിയില്‍ നേരിട്ട് ഹാജരായത്. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പൂക്കോയ തങ്ങളാണ് ഒന്നാംപ്രതി. മഞ്ചേശ്വരം എം.എല്‍.എ ആയിരുന്ന എം.സി ഖമറുദ്ദീന്‍ കേസില്‍ രണ്ടാംപ്രതിയാണ്. കേസില്‍ മൊത്തം നാലുപ്രതികളാണുള്ളത്. ഖമറുദ്ദീന്‍ അറസ്റ്റിലായി റിമാണ്ടിലായതോടെ 93 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിച്ചു. എന്നാല്‍ പൂക്കോയ തങ്ങള്‍ ഇത്രയും കാലം പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു.

Related Articles
Next Story
Share it