ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകര്‍ മുസ്ലീം ലീഗ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.സി. ഖമറുദ്ദീനെ മുസ്ലീം ലീഗിന്റെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിക്ഷേപകര്‍ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് തുടങ്ങിയ മാര്‍ച്ച് മുസ്ലീം ലീഗ് ജില്ലാ ഓഫീസ് പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ സമരക്കാര്‍ നില്‍പ്പ് സമരം നടത്തി. കാസര്‍കോട് എത്തിയ ഡി.ജി.പിക്ക് നേരിട്ട് നിവേദനം നല്‍കിയതിന് […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.സി. ഖമറുദ്ദീനെ മുസ്ലീം ലീഗിന്റെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിക്ഷേപകര്‍ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് തുടങ്ങിയ മാര്‍ച്ച് മുസ്ലീം ലീഗ് ജില്ലാ ഓഫീസ് പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ സമരക്കാര്‍ നില്‍പ്പ് സമരം നടത്തി. കാസര്‍കോട് എത്തിയ ഡി.ജി.പിക്ക് നേരിട്ട് നിവേദനം നല്‍കിയതിന് ശേഷം പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്നാണ് മുസ്ലീം ലീഗ് ജില്ലാ ഓഫീസിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന് ശേഷം നടന്ന നില്‍പ്പ് സമരത്തില്‍ ബാലകൃഷ്ണന്‍, സുബൈര്‍ പടുപ്പ്, സൈനുദ്ദീല്‍, സെബിന മുഹമ്മദ്, നസീമ, യൂനുസ് തളങ്കര, സുരേഷ്, ഹസീസ് കൊടക്, മുത്തലീബ്, മിസ്‌രിയ, ഷാഹുല്‍ ഹമീദ്, അബ്ദുല്‍ റഹ്‌മാന്‍, കെ.പി മുഹമ്മദ് കുഞ്ഞി, അഫ്‌സര്‍ മല്ലംങ്കൈ, ഇബ്രാഹിം കോളിയടുക്കം, ഖാലിദ് ബാഷ, എം.എ കളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it