ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: രണ്ടുദിവസം നീണ്ട വാദത്തിനൊടുവില്‍ എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഉച്ചയോടെ തള്ളി; തട്ടിപ്പിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്
കാഞ്ഞങ്ങാട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന് എം.എല്‍.എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. രണ്ടുദിവസമായി തുടര്‍ന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഖമറുദ്ദീന്റെ ജാമ്യഹരജി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖമറുദ്ദീന് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഇന്നലെ ജാമ്യഹരജി കോടതി പരിഗണിച്ചതോടെ പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് ഖമറുദ്ദീനെന്നും ദൈനംദിന ഇടപാടുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഫാഷന്‍ […]

കാഞ്ഞങ്ങാട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന് എം.എല്‍.എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. രണ്ടുദിവസമായി തുടര്‍ന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഖമറുദ്ദീന്റെ ജാമ്യഹരജി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖമറുദ്ദീന് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഇന്നലെ ജാമ്യഹരജി കോടതി പരിഗണിച്ചതോടെ പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് ഖമറുദ്ദീനെന്നും ദൈനംദിന ഇടപാടുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഫാഷന്‍ ഗോള്‍ഡിലേക്കുള്ള നിക്ഷേപത്തിന് വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഖമറുദ്ദീന് ലക്ഷക്കണക്കിന് രൂപ വാങ്ങിയിട്ടുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. ഫാഷന്‍ ഗോള്‍ഡിന്റെ ബാങ്ക് അക്കൗണ്ട് ചെയര്‍മാനായ എം.സി ഖമറുദ്ദീന്റെയും മാനേജിംഗ് ഡയറക്ടറായ ടി.കെ പൂക്കോയ തങ്ങളുടെയും പേരിലാണ്. കോടിക്കണക്കിന് രൂപയാണ് നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത്. ഈ തുകകളെല്ലാം എങ്ങനെ ഉപയോഗിച്ചുവെന്നതുസംബന്ധിച്ച അന്വേഷണമാണ് നടക്കുന്നത്. നാല് കമ്പനികളുടെ പേരിലാണ് നിക്ഷേപതട്ടിപ്പ് നടന്നതെന്നും പ്രോസിക്യൂഷന് വാദിച്ചു. ഖമറുദ്ദീന്റെ പൊതുസമൂഹവുമായുള്ള ബന്ധം തന്നെയാണ് നിക്ഷേപതട്ടിപ്പിന് ഉപയോഗിച്ചതെന്നും അദ്ദേഹത്തിന്റെ അറിവില്ലാതെ തട്ടിപ്പ് നടക്കില്ലെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. പി. വിനോദ്കുമാര്‍ കോടതിയെ ധരിപ്പിച്ചു. ഇന്ന് രാവിലെ മുതല്‍ വീണ്ടും വാദം തുടരുകയും ഉച്ചയോടെ വിധി പറയുകയുമായിരുന്നു.
എം.സി ഖമറുദ്ദീന് വേണ്ടി കോടതിയില്‍ ഹാജരായത് മുന്‍ ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരനാണ്.