ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: എം.സി ഖമറുദ്ദീനും പൂക്കോയതങ്ങള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ വീണ്ടും കേസ്; തലശേരിയിലെ സ്ഥാപനത്തിന്റെ 12 ഡയറക്ടര്‍മാര്‍ക്കെതിരെയും കേസ്

പയ്യന്നൂര്‍: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന്‍, ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ വീണ്ടും കേസ്. തൃശൂര്‍ ചാവക്കാട് പുന്നയൂര്‍ക്കുളത്തെ വള്ളിലയില്‍ ഉസ്മാന്‍, തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ തലയില്ലത്ത് സൈമുന്നീസ എന്നിവരുടെ പരാതികളിലാണ് കേസ്. പയ്യന്നൂരിലെ ഫാഷന്‍ ഗോള്‍ഡില്‍ 30 ലക്ഷം രൂപയും തലശേരിയിലെ മറ്റൊരു സ്ഥാപനത്തില്‍ 10 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ വ്യവസ്ഥകള്‍ പ്രകാരം പണം നല്‍കാതെ വഞ്ചിച്ചുവെന്നും ഉസ്മാന്റെ പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കും പുറമെ […]

പയ്യന്നൂര്‍: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന്‍, ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ വീണ്ടും കേസ്. തൃശൂര്‍ ചാവക്കാട് പുന്നയൂര്‍ക്കുളത്തെ വള്ളിലയില്‍ ഉസ്മാന്‍, തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ തലയില്ലത്ത് സൈമുന്നീസ എന്നിവരുടെ പരാതികളിലാണ് കേസ്. പയ്യന്നൂരിലെ ഫാഷന്‍ ഗോള്‍ഡില്‍ 30 ലക്ഷം രൂപയും തലശേരിയിലെ മറ്റൊരു സ്ഥാപനത്തില്‍ 10 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ വ്യവസ്ഥകള്‍ പ്രകാരം പണം നല്‍കാതെ വഞ്ചിച്ചുവെന്നും ഉസ്മാന്റെ പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കും പുറമെ തലശേരിയിലെ സ്ഥാപനത്തിലെ 12 ഡയറക്ടര്‍മാര്‍ക്കെതിരെയും കേസുണ്ട്. 2017 ജൂലായ് 18ന് 131.990 ഗ്രാം സ്വര്‍ണം പയ്യന്നൂരിലെ ഫാഷന്‍ഗോള്‍ഡില്‍ നിക്ഷേപിച്ചിരുന്നുവെന്നും ഒരുലക്ഷത്തിന് പ്രതിമാസം 900 രൂപ പ്രകാരം ലാഭവിഹിതം നല്‍കാമെന്ന വ്യവസ്ഥയില്‍ സ്വര്‍ണം നിക്ഷേപിച്ച തന്നെ വഞ്ചിച്ചുവെന്നും സൈമുന്നീസയുടെ പരാതിയില്‍ വ്യക്തമാക്കി. ഈ പരാതിയില്‍ പൂക്കോയ തങ്ങള്‍ക്കെതിരെ മാത്രമാണ് കേസ്. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കോടതി ഖമറുദ്ദീനെ എട്ടുകേസുകളില്‍ കൂടി റിമാണ്ട് ചെയ്തിരുന്നു.

Related Articles
Next Story
Share it