ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; ടി.കെ പൂക്കോയ തങ്ങളെയും എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചു, അറസ്റ്റ് ഉടന്‍
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മറ്റൊരു പ്രതിയായ മാനേജിങ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങളെയും ചോദ്യം ചെയ്യുന്നതിനായി കാസര്‍കോട് എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചു. പൂക്കോയ തങ്ങളുടെ അറസ്റ്റും ഉടനെ രേഖപ്പെടുത്തുമെന്നാണ് സൂചന. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ തങ്ങള്‍. ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലായി 100ലധികം കേസുകളാണ് എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കും ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന് പുറമെ ക്രൈംബ്രാഞ്ചിനും നിരവധി പരാതികള്‍ രേഖാമൂലം […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മറ്റൊരു പ്രതിയായ മാനേജിങ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങളെയും ചോദ്യം ചെയ്യുന്നതിനായി കാസര്‍കോട് എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചു. പൂക്കോയ തങ്ങളുടെ അറസ്റ്റും ഉടനെ രേഖപ്പെടുത്തുമെന്നാണ് സൂചന. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ തങ്ങള്‍. ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലായി 100ലധികം കേസുകളാണ് എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കും ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന് പുറമെ ക്രൈംബ്രാഞ്ചിനും നിരവധി പരാതികള്‍ രേഖാമൂലം ലഭിച്ചിരുന്നു. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനായിരുന്ന കാലത്ത് നിക്ഷേപമായി സ്വീകരിച്ച കോടികള്‍ നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാതെ വഞ്ചിച്ചുവെന്നാണ് എം.എല്‍.എക്കെതിരായ പരാതി. അതേ സമയം പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിനിരയായ എണ്‍പതോളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണസംഘം എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നത്.