ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി ഖമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ പ്രത്യേക അന്വേഷണസംഘം എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജ്വല്ലറി ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ പ്രത്യേക അന്വേഷണസംഘം എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. നിക്ഷേപകര്‍ മാനേജിംഗ് ഡയറക്ടര്‍മാരുമായാണ് കരാറുണ്ടാക്കിയതെന്നും പരാതികള്‍ സിവില്‍ കോടതിയിലാണ് നല്‍കേണ്ടതെന്നും ഖമറുദ്ദീന്‍ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ചിലര്‍ നിക്ഷേപം പിന്‍വലിച്ചതും ഉയര്‍ന്ന ലാഭവിഹിതം നല്‍കിയതും ജ്വല്ലറിയെ പ്രതിസന്ധിയിലാക്കിയതായി ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ ഹരജിയെ ചോദ്യം ചെയ്താണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കഴിഞ്ഞ ദിവസം എതിര്‍ സത്യവാങ്ങ്മൂലം നല്‍കിയത്. […]

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജ്വല്ലറി ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ പ്രത്യേക അന്വേഷണസംഘം എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. നിക്ഷേപകര്‍ മാനേജിംഗ് ഡയറക്ടര്‍മാരുമായാണ് കരാറുണ്ടാക്കിയതെന്നും പരാതികള്‍ സിവില്‍ കോടതിയിലാണ് നല്‍കേണ്ടതെന്നും ഖമറുദ്ദീന്‍ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ചിലര്‍ നിക്ഷേപം പിന്‍വലിച്ചതും ഉയര്‍ന്ന ലാഭവിഹിതം നല്‍കിയതും ജ്വല്ലറിയെ പ്രതിസന്ധിയിലാക്കിയതായി ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഈ ഹരജിയെ ചോദ്യം ചെയ്താണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കഴിഞ്ഞ ദിവസം എതിര്‍ സത്യവാങ്ങ്മൂലം നല്‍കിയത്. തദ്ദേശതിരഞ്ഞെടുപ്പ് സമാഗതമായ സാഹചര്യത്തില്‍ എം.സി ഖമറുദ്ദീന്‍ വിഷയം ലീഗ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഖമറുദ്ദീന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചുവെങ്കിലും എം.എല്‍.എ സ്ഥാനം ഒഴിഞ്ഞിട്ടില്ല.

ഖമറുദ്ദീന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ലീഗ് നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും കാര്യങ്ങള്‍ മുന്നോട്ടുപോകുക. എം.എല്‍.എ സ്ഥാനത്തിന്റെ കാലാവധി തീരാന്‍ ആധികനാള്‍ ഇല്ലെന്നിരിക്കെ രാജിവെക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്.

Fashion Gold investment fraud: SIT submitted counter affidavit on MC Qamarudheen's plea

Related Articles
Next Story
Share it