ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കുവേണ്ടി മംഗളൂരുവിലും ബംഗളൂരുവിലും നടത്തിയ തിരച്ചില്‍ വിഫലം; നിക്ഷേപകര്‍ സമരത്തിലേക്ക്

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതിയായ ടി.കെ പൂക്കോയ തങ്ങളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകയിലെ ബംഗളൂരുവിലും മംഗളൂരുവിലും നടത്തിയ തിരച്ചില്‍ വിഫലമായി. കേസിലെ രണ്ടാംപ്രതിയായ എം. സി ഖമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും പൂക്കോയ തങ്ങള്‍ അടക്കമുള്ള മൂന്നുപ്രതികളെ പിടികൂടാന്‍ കഴിയാത്തത് പണം നഷ്ടമായ നിക്ഷേപരകരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമാകുകയാണ്. നിക്ഷേപതട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ പൂക്കോയ തങ്ങളാണെന്ന ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കേസിന്റെ തുടര്‍ […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതിയായ ടി.കെ പൂക്കോയ തങ്ങളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകയിലെ ബംഗളൂരുവിലും മംഗളൂരുവിലും നടത്തിയ തിരച്ചില്‍ വിഫലമായി. കേസിലെ രണ്ടാംപ്രതിയായ എം. സി ഖമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും പൂക്കോയ തങ്ങള്‍ അടക്കമുള്ള മൂന്നുപ്രതികളെ പിടികൂടാന്‍ കഴിയാത്തത് പണം നഷ്ടമായ നിക്ഷേപരകരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമാകുകയാണ്. നിക്ഷേപതട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ പൂക്കോയ തങ്ങളാണെന്ന ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കേസിന്റെ തുടര്‍ അന്വേഷണം ഫലപ്രദമാകുകയുള്ളൂ. ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടും പ്രതികളെ പിടികൂടാനാകാതിരുന്ന സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയത്. പൂക്കോയ തങ്ങള്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലായി ഒളിവില്‍ കഴിയുകയാണെന്ന സൂചന ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മംഗളൂരുവും ബംഗളൂരുവും അടക്കമുള്ള ഭാഗങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും നിരാശയോടെ മടങ്ങേണ്ടിവന്നു.

നവംബര്‍ ഏഴിനാണ് എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ പ്രത്യേക അന്വേഷണ സംഘം കാസര്‍കോട് എസ്.പി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10.30ഓടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ച സമയത്ത് തന്നെ ഖമറുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും അറസ്റ്റ് ഒരേ സമയം രേഖപ്പെടുത്താനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിനായി പൂക്കോയ തങ്ങളോട് എസ്.പി ഓഫീസിലെത്താന്‍ രാവിലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്.പി ഓഫീസിലേക്കുള്ള യാത്രാ മധ്യേ ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന വിവരം കിട്ടിയതോടെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നു.
പൂക്കോയ തങ്ങള്‍ക്ക് പിന്നാലെ മറ്റ് പ്രതികളായ സൈനുല്‍ ആബിദീനും ഹിഷാമും ഒളിവില്‍ പോകുകയായിരുന്നു. അന്വേഷണ സംഘം മുന്നുപേര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇത് വരെ പിടികൂടാനായില്ല. പിന്നീടാണ് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയത്. പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യമമെന്നാവശ്യപ്പെട്ട് നിക്ഷേപകരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് വിവരം.

Related Articles
Next Story
Share it