ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: മുന്‍ എം.എല്‍.എ. എം.സി. ഖമറുദീനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുന്‍ എം.എല്‍.എ. എം.സി. ഖമറുദീനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നിലവില്‍ കസ്റ്റഡിയിലുള്ള ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങള്‍ക്കൊപ്പമിരുത്തിയാണ് ഖമറുദീനെ ചോദ്യംചെയ്യുന്നത്. നിക്ഷേപത്തട്ടിപ്പ് കേസില്‍ 80 ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞശേഷമാണ് ഖമറുദ്ദീന്‍ ജാമ്യത്തിലിറങ്ങിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. നിക്ഷേപകരുടെ പണം തിരികെ കൊടുക്കുമെന്നാണ് പൂക്കോയ തങ്ങള്‍ പറയുന്നത്. സാമ്പത്തിക ഇടപാടുകളില്‍ താന്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നാണ് ഖമറുദീന്റെ നിലപാട്. ടി.കെ പൂക്കോയ തങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഖമറുദ്ദീനെ […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുന്‍ എം.എല്‍.എ. എം.സി. ഖമറുദീനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നിലവില്‍ കസ്റ്റഡിയിലുള്ള ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങള്‍ക്കൊപ്പമിരുത്തിയാണ് ഖമറുദീനെ ചോദ്യംചെയ്യുന്നത്. നിക്ഷേപത്തട്ടിപ്പ് കേസില്‍ 80 ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞശേഷമാണ് ഖമറുദ്ദീന്‍ ജാമ്യത്തിലിറങ്ങിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. നിക്ഷേപകരുടെ പണം തിരികെ കൊടുക്കുമെന്നാണ് പൂക്കോയ തങ്ങള്‍ പറയുന്നത്. സാമ്പത്തിക ഇടപാടുകളില്‍ താന്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നാണ് ഖമറുദീന്റെ നിലപാട്. ടി.കെ പൂക്കോയ തങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഖമറുദ്ദീനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ ഖമറുദ്ദീനെ മുമ്പ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് റിമാണ്ടിലായ ഖമറുദ്ദീന് മാസങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചത്. ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടറായ പൂക്കോയ തങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്.
റിമാണ്ടിലായ പൂക്കോയ തങ്ങളെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും കസ്റ്റഡിയില്‍ ലഭിക്കുന്നതിന് നല്‍കിയ ഹരജിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി നാലുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.

Related Articles
Next Story
Share it