ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്: എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ കാസര്‍കോട് എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നു; നിര്‍ണായക നീക്കവുമായി അന്വേഷണസംഘം

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. കേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസര്‍കോട് എസ്.പി. ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് എ.എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഖമറുദ്ദീനെതിരെ ഇതിനകം നൂറിലധികം പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് ഖമറുദ്ദീന്‍. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപയുടെ […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. കേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസര്‍കോട് എസ്.പി. ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് എ.എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഖമറുദ്ദീനെതിരെ ഇതിനകം നൂറിലധികം പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് ഖമറുദ്ദീന്‍. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. 80ലധികം പേരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഖമറുദ്ദീനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഖമറുദ്ദീന്റെയും മാനേജിംഗ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങളുടെയും വീടുകളില്‍ അടുത്തിടെ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. പ്രശ്‌നത്തില്‍ മധ്യസ്ഥനായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നിയോഗിച്ച കല്ലട്ര മാഹിന്‍ ഹാജിയില്‍ നിന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയുമുണ്ടായി. തൊട്ടുപിന്നാലെയാണ് എം.എല്‍.എ.യെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

Related Articles
Next Story
Share it