ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടിലായ എം.സി ഖമറുദ്ദീനെ കോടതി രണ്ടുദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ കോടതി രണ്ടുദിവസത്തേക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് ഖമറുദ്ദീനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതി അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വിട്ടത്. 13 കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ ധരിപ്പിച്ചിരുന്നു. ഖമറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച വൈകിട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇത് […]

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ കോടതി രണ്ടുദിവസത്തേക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് ഖമറുദ്ദീനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതി അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വിട്ടത്. 13 കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ ധരിപ്പിച്ചിരുന്നു. ഖമറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച വൈകിട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഖമറുദ്ദീന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും ഡി.സി.സി മുന്‍ പ്രസിഡണ്ടുമായ അഡ്വ. സി.കെ ശ്രീധരന് കോടതിയില്‍ ഹാജരായി.
ഖമറുദ്ദീന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന് വാദിച്ചിരുന്നു. ഇത് കണക്കിലെടുത്ത് എം.എല്‍.എയെ നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഉച്ചയോടെ ഖമറുദ്ദീനെ കോടതിയില്‍ എത്തിക്കുകയായിരുന്നു. തട്ടിപ്പ് നടന്നിട്ടില്ലെന്നും സിവില്‍ കേസ് മാത്രമാണെന്നും അതുകൊണ്ടുതന്നെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഖമറുദ്ദീന്റെ അഭിഭാഷകന് വാദിച്ചു. ബിസിനസില്‍ നിക്ഷേപം നടത്തിയതിന്റെ ലാഭവിഹിതം നല്‍കിയിരുന്നതായും അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് കോടതി ഖമറുദ്ദീനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഖമറുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.
സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന നിലപാടാണ് എം.സി ഖമറുദ്ദീന് ആവര്‍ത്തിച്ചിരുന്നത്. എല്ലാം ഫാഷന്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളാണ് ചെയ്തതെന്നും ഖമറുദ്ദീന് പറഞ്ഞിരുന്നു. അന്വേഷണസംഘത്തിന് ഇതുവരെ ഖമറുദ്ദീനില്‍ നിന്ന് മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേ സമയം ഒളിവില്‍പോയ പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.