ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്; പൂക്കോയ തങ്ങളുടെ റിമാണ്ട് നീട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹരജി നല്‍കി

കാഞ്ഞങ്ങാട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ പ്രധാനപ്രതിയായ ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളുടെ റിമാണ്ട് കാലാവധി നീട്ടാന്‍ ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 16 കേസുകളില്‍ റിമാണ്ട് നീട്ടാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹരജി നല്‍കിയത്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത 16 കേസുകളില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. അതേ സമയം ഈ കേസുകളിലെല്ലാം പൂക്കോയ തങ്ങള്‍ക്ക് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെ പൂക്കോയ തങ്ങള്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും […]

കാഞ്ഞങ്ങാട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ പ്രധാനപ്രതിയായ ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളുടെ റിമാണ്ട് കാലാവധി നീട്ടാന്‍ ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 16 കേസുകളില്‍ റിമാണ്ട് നീട്ടാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹരജി നല്‍കിയത്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത 16 കേസുകളില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. അതേ സമയം ഈ കേസുകളിലെല്ലാം പൂക്കോയ തങ്ങള്‍ക്ക് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെ പൂക്കോയ തങ്ങള്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും ജാമ്യക്കാര്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ഇദ്ദേഹം ജയിലില്‍ തുടരുകയാണ്. ജാമ്യക്കാര്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് റിമാണ്ട് നീട്ടുന്നതിന് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് കോടതിയുടെ പരിഗണനയിലുള്ള നിരവധി കേസുകളില്‍ പൂക്കോയ തങ്ങള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

Related Articles
Next Story
Share it