ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്: എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി; കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ഹരജിയും അംഗീകരിച്ചില്ല, ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനക്ക് വന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴുകേസുകളില്‍ ഖമറുദ്ദീനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.വി പ്രദീപ് നല്‍കിയ ഹരജിയും കോടതി നിരാകരിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള ഖമറുദ്ദീനെ കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പി.കെ ചന്ദ്രശേഖരന്‍ വാദിച്ചിരുന്നു. കണ്ണൂര്‍ […]

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനക്ക് വന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴുകേസുകളില്‍ ഖമറുദ്ദീനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.വി പ്രദീപ് നല്‍കിയ ഹരജിയും കോടതി നിരാകരിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള ഖമറുദ്ദീനെ കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പി.കെ ചന്ദ്രശേഖരന്‍ വാദിച്ചിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഖമറുദ്ദീന്‍ അഞ്ചുദിവസം ചികിത്സയില്‍ കഴിഞ്ഞതും രക്തധമനിയില്‍ തടസമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലും അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തി. നേരത്തെ രണ്ടുതവണ കസ്റ്റഡിയില്‍ വിട്ടതാണെന്നും എല്ലാ കേസുകളുടെയും പൊതു സ്വഭാവം ഒന്നാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേ സമയം ഖമറുദ്ദീനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി. 30ന് ഖമറുദ്ദീനെ കോടതിയില്‍ ഹാജരാക്കും.