ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: 23 കേസുകളില്‍ കുറ്റപത്രം തയ്യാറായി; ഉടന്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 23 കേസുകളില്‍ പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം തയ്യാറായി. കുറ്റപത്രം ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു.23 കേസുകളുടെ കുറ്റപത്രം തയ്യാറാക്കി ഐ.ജിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് രണ്ടാഴ്ച്ചക്കകം തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതിനിടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജ്വല്ലറി ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ കെ. പൂക്കോയ തങ്ങള്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 23 കേസുകളില്‍ പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം തയ്യാറായി. കുറ്റപത്രം ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു.
23 കേസുകളുടെ കുറ്റപത്രം തയ്യാറാക്കി ഐ.ജിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് രണ്ടാഴ്ച്ചക്കകം തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതിനിടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജ്വല്ലറി ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ കെ. പൂക്കോയ തങ്ങള്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. അനിയന്ത്രിത നിക്ഷേപ നിരോധന അതോറിറ്റിയുടെ ഇടക്കാല ഉത്തരവ് പ്രകാരമാണ് കണ്ടുകെട്ടല്‍. ക്രൈംബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്റെ റിപ്പോര്‍ട്ടിലാണ് നടപടി.
എം.സി ഖമറുദ്ദീന്‍, പൂക്കോയ തങ്ങള്‍ എന്നിവരുടെ പേരില്‍ പയ്യന്നൂര്‍ ടൗണിലുള്ള ആറ് കോടി വില മതിക്കുന്ന ജ്വല്ലറി കെട്ടിടം, ബംഗളൂരുവില്‍ പൂക്കോയ തങ്ങളുടെ പേരിലുള്ള 10 കോടി വില മതിക്കുന്ന ഒരേക്കര്‍ സ്ഥലം, ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും പേരില്‍ കാസര്‍കോട് ടൗണില്‍ വാങ്ങി മറിച്ചുവിറ്റ ഭൂമിയും നാല് കടമുറികളും (ഏകദേശം അഞ്ച് കോടി രൂപ), ഖമറുദ്ദീന് ഉദിനൂര്‍ വില്ലേജില്‍ പരമ്പരാഗതമായി കിട്ടിയ രണ്ട് കോടി വിലമതിക്കുന്ന 17 സെന്റ് സ്ഥലവും വീടും, ഖമറുദ്ദീന്റെ ഭാര്യക്ക് ഉദിനൂര്‍ വില്ലേജില്‍ പരമ്പരാഗതമായി കിട്ടിയ 23 സെന്റ് സ്ഥലം, ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും പേരില്‍ ആറ് അക്കൗണ്ടുകളിലുള്ള അഞ്ച് ലക്ഷത്തോളം രൂപ എന്നിവ കണ്ടുകെട്ടാനാണ് ഉത്തരവിറക്കിയത്. സ്വത്തുക്കളുടെ മൂല്യനിര്‍ണ്ണയമടക്കം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍, കാസര്‍കോട് കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്തിമ ഉത്തരവ് വന്നാല്‍ സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കും. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. നിക്ഷേപകരുടെ 26.5 കോടി രൂപയാണ് തട്ടിയെടുത്തത്. 2020 ആഗസ്റ്റിലാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. 24 കേസുകളുടെ അന്വേഷണം അവസാന ഘട്ടത്തിലാണ്.

Related Articles
Next Story
Share it