പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന് എം.എല്‍.എക്കും ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ബിലാല്‍ നഗറിലെ സി.എം അബൂബക്കര്‍ ഹാജിയുടെ പരാതിയിലാണ് കേസ്. ഇതോടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 22 ആയി. 2016 ആഗസ്ത് ആറിന് പയ്യന്നൂരിലെ ഫാഷന്‍ ഗോള്‍ഡ് ശാഖയില്‍ ലാഭവിഹിതമുള്‍പ്പെടെ തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ 25 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് അബൂബക്കര്‍ ഹാജിയുടെ പരാതിയില്‍ പറയുന്നത്.