ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: ഒളിവിലായിരുന്ന നാലാം പ്രതി പൊലീസില്‍ കീഴടങ്ങി
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ നാലാം പ്രതിയും ജ്വല്ലറിയുടെ മാനേജരുമായ സൈനുല്‍ ആബിദ് (52) പൊലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച്ച വൈകിട്ട് നാലോടെയാണ് ജില്ലാ പൊലീസ് ചീഫിന് മുമ്പാകെ കീഴടങ്ങിയത്. ഇതോടെ ഈ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. നേരത്തേ രണ്ടാം പ്രതിയും മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ഭയന്ന് സൈനുല്‍ ആബിദ്, ഒന്നും മൂന്നും പ്രതികളായ പൂക്കായ തങ്ങളും മകന്‍ ഹിഷാമും ഒളിവില്‍ പോവുകയായിരുന്നു. മൂന്നു പേര്‍ക്കുമെതിരെ […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ നാലാം പ്രതിയും ജ്വല്ലറിയുടെ മാനേജരുമായ സൈനുല്‍ ആബിദ് (52) പൊലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച്ച വൈകിട്ട് നാലോടെയാണ് ജില്ലാ പൊലീസ് ചീഫിന് മുമ്പാകെ കീഴടങ്ങിയത്. ഇതോടെ ഈ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. നേരത്തേ രണ്ടാം പ്രതിയും മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ഭയന്ന് സൈനുല്‍ ആബിദ്, ഒന്നും മൂന്നും പ്രതികളായ പൂക്കായ തങ്ങളും മകന്‍ ഹിഷാമും ഒളിവില്‍ പോവുകയായിരുന്നു. മൂന്നു പേര്‍ക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സൈനുല്‍ ആബിദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു.