അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ സൃഷ്ടിച്ച് ആഭ്യന്തര ചേരിതിരിവ് രൂക്ഷമാക്കാന്‍ ഫാസിസ്റ്റ് ശ്രമം-രാം പുനിയാനി

കാസര്‍കോട്: സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി ആഭ്യന്തര ചേരിതിരിവ് രൂക്ഷമാക്കാന്‍ ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ രാം പുനിയാനി പറഞ്ഞു. എസ്.എസ്.എഫ് സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ സമ്മേളനമായ പ്രൊഫ്‌സമ്മിറ്റിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിശ്വാസികള്‍ക്കിടയില്‍ വിഭജനം നടത്തുന്നവര്‍ സംസ്ഥാനങ്ങള്‍ക്കിടയിലും വിള്ളല്‍ വീഴ്ത്താനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുകയാണ്. തമിഴ്‌നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ അതിന് ഉദാഹരണമാണ്. ശരിയായ ചരിത്രബോധത്തിലൂടെയും മതങ്ങളുടെ അടിസ്ഥാന ആശയങ്ങളിലൂടെയും വര്‍ഗീയവിഭജനം ചെറുക്കണമെന്നും രാം പുനിയാനി പറഞ്ഞു. വിവിധ മെഡിക്കല്‍, എഞ്ചിനീയറിംഗ്, ലോ, […]

കാസര്‍കോട്: സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി ആഭ്യന്തര ചേരിതിരിവ് രൂക്ഷമാക്കാന്‍ ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ രാം പുനിയാനി പറഞ്ഞു. എസ്.എസ്.എഫ് സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ സമ്മേളനമായ പ്രൊഫ്‌സമ്മിറ്റിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിശ്വാസികള്‍ക്കിടയില്‍ വിഭജനം നടത്തുന്നവര്‍ സംസ്ഥാനങ്ങള്‍ക്കിടയിലും വിള്ളല്‍ വീഴ്ത്താനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുകയാണ്. തമിഴ്‌നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ അതിന് ഉദാഹരണമാണ്. ശരിയായ ചരിത്രബോധത്തിലൂടെയും മതങ്ങളുടെ അടിസ്ഥാന ആശയങ്ങളിലൂടെയും വര്‍ഗീയവിഭജനം ചെറുക്കണമെന്നും രാം പുനിയാനി പറഞ്ഞു. വിവിധ മെഡിക്കല്‍, എഞ്ചിനീയറിംഗ്, ലോ, മാനേജ്‌മെന്റ് ക്യാമ്പസുകളില്‍ പഠിക്കുന്ന രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബന്ധങ്ങളുടെ സുഗന്ധം എന്ന വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.കെ മുഹമ്മദ് പ്രൊഫ്സമ്മിറ്റ് സന്ദേശം നല്‍കി സംസാരിച്ചു. ബഷീര്‍ ഫൈസി വെണ്ണക്കോട്, ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍, ഫിര്‍ദൗസ് സുറൈജി സഖാഫി, സി.കെ റാഷിദ് ബുഖാരി, സി.എന്‍ ജഅഫര്‍ സ്വാദിഖ്, യൂസുഫ് ലത്തീഫി വാണിയമ്പലം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it