ഫസാഹ് ഫൗണ്ടേഷന്‍ വാര്‍ഷികം; വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

ദുബായ്: ഫസാഹ് ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശം എന്ന പേരില്‍ നാട്ടില്‍ ഉള്ള കുടുംബങ്ങള്‍ക്ക് ധനസഹായവും അല്‍ സലാമ ഒപ്റ്റിക്കലുമായി സഹകരിച്ച് കണ്ണ് പരിശോധനാ ക്യാമ്പും നടത്തി. കെ.എം.സി.സി ജില്ല പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു.മുനീഫ് ബദിയടുക്ക പ്രാര്‍ത്ഥന നടത്തി. മജീദ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ഫസാഹ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് അംഗം റസാഖ് ബദിയടുക്ക സ്വാഗതവും ആഷിഖ് കളത്തൂര്‍ നന്ദിയും പറഞ്ഞു. അനീസ് ഫസാഹ്, നിസാര്‍ […]

ദുബായ്: ഫസാഹ് ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശം എന്ന പേരില്‍ നാട്ടില്‍ ഉള്ള കുടുംബങ്ങള്‍ക്ക് ധനസഹായവും അല്‍ സലാമ ഒപ്റ്റിക്കലുമായി സഹകരിച്ച് കണ്ണ് പരിശോധനാ ക്യാമ്പും നടത്തി. കെ.എം.സി.സി ജില്ല പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു.
മുനീഫ് ബദിയടുക്ക പ്രാര്‍ത്ഥന നടത്തി. മജീദ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ഫസാഹ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് അംഗം റസാഖ് ബദിയടുക്ക സ്വാഗതവും ആഷിഖ് കളത്തൂര്‍ നന്ദിയും പറഞ്ഞു. അനീസ് ഫസാഹ്, നിസാര്‍ ബയാര്‍, ഇര്‍ഫാന്‍ സന്തോഷ്നഗര്‍, സിയാദ് ബദിയടുക്ക, ബാദുഷ ഫസാഹ്, അംലാസ് മുണ്ട്യത്തട്ക്ക, അഷ്‌റഫ് പരപ്പ, സിറാജ് ബായാര്‍, ഹംസ ബദിയടുക്ക , ലത്തീഫ് പൊയ്യക്കണ്ടം സംബന്ധിച്ചു.

Related Articles
Next Story
Share it