ഫാറൂഖ് കോളേജ് അലൂംനി കാസര്‍കോട് ചാപ്റ്റര്‍: ഡോ. ഖാദര്‍ മാങ്ങാട് പ്രസിഡണ്ട്

കാസര്‍കോട്: ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഫോസ) കാസര്‍കോട് ചാപ്റ്റര്‍ രൂപീകരണ യോഗം ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പലും ഫോസ ചീഫ് കോര്‍ഡിനേറ്ററുമായ ഇ.പി ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. ഈ മാസം 16ന് ഫാറൂഖ് കോളേജില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ ഫൊസ്റ്റാള്‍ജിയ-2023 വിജയിപ്പിക്കാനും കാസര്‍കോട് ജില്ലയില്‍ നിന്ന് പരമാവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനും തീരുമാനിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് അക്കര, ഇബ്രാഹിം […]

കാസര്‍കോട്: ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഫോസ) കാസര്‍കോട് ചാപ്റ്റര്‍ രൂപീകരണ യോഗം ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പലും ഫോസ ചീഫ് കോര്‍ഡിനേറ്ററുമായ ഇ.പി ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. ഈ മാസം 16ന് ഫാറൂഖ് കോളേജില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ ഫൊസ്റ്റാള്‍ജിയ-2023 വിജയിപ്പിക്കാനും കാസര്‍കോട് ജില്ലയില്‍ നിന്ന് പരമാവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനും തീരുമാനിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് അക്കര, ഇബ്രാഹിം കല്ലട്ര, കെ.പി.സി. മുഹമ്മദ് കുഞ്ഞി, കെ.എം. ഹനീഫ്, ശാഹുല്‍ ഹമീദ്, പി.വി. മുഹമ്മദ് ബഷീര്‍, സി.എച്ച്. സലാം, മുഹമ്മദ് അന്‍വര്‍ എ.കെ, മഠത്തില്‍ കുഞ്ഞിമൂസ, അബ്ബാസ് പി.കെ, ഹഫീസുല്ലാഹ്, കെ.വി. അബ്ദുല്ല പാനുഗിരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഫോസ കാസര്‍കോട് ജില്ലാ ചാപ്റ്ററിന്റെ പ്രഥമ പ്രസിഡണ്ടായി ഡോ. ഖാദര്‍ മാങ്ങാടിനെയും ജനറല്‍ സെക്രട്ടറിയായി വി.കെ.പി. ഇസ്മായിലിനെയും ട്രഷററായി കെ.എം. ഹനീഫിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ടി.എ. ഖാലിദ്, ഇബ്രാഹിം കല്ലട്ര, കെ.പി.സി. മുഹമ്മദ് (വൈ.പ്രസി.), ഹമീദ് നെല്ലിക്കുന്ന്, പി.വി. മുഹമ്മദ് ബഷീര്‍ (സെക്ര.), പി.കെ. ഹഫീസുല്ലാഹ് (കോര്‍ഡിനറ്റര്‍). അബ്ദുല്‍ അസീസ് അക്കര, ശാഹുല്‍ ഹമീദ്, സി.എച്ച്.സലാം, മുഹമ്മദ് അന്‍വര്‍ എ.കെ, മഠത്തില്‍ കുഞ്ഞിമൂസ, അബ്ബാസ് പി.കെ., കെ.വി, അബ്ദുല്ല പാനുഗിരി, മസൂദ് സ്റ്റേറ്റ്, നിസാര്‍ പെര്‍വാഡ്, അബ്ദുല്‍ നാസര്‍ എം. (പ്രവര്‍ത്തക സമിതി അംഗങ്ങള്‍), ആദില കെ.വി, ഹാജറ, ഡോ. നസീമ കാഞ്ഞങ്ങാട്, ഷംന, ഷീബ തൃക്കരിപ്പൂര്‍ (വനിത വിങ്ങ് അംഗങ്ങള്‍).
കെ.പി. ഇസ്മായില്‍ സ്വാഗതവും ഹമീദ് നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it