സഹകരണ ബാങ്ക് തട്ടിപ്പിനിരയായി കര്‍ഷകന്റെ ആത്മഹത്യ; കെ.പി.സി.സി ജന. സെക്രട്ടറി കസ്റ്റഡിയില്‍

കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായാണ് അബ്രഹാമിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടിപ്പ് നടന്ന വേളയില്‍ ബാങ്ക് ഭരണസമിതി പ്രസിഡണ്ടായിരുന്നു കെ.കെ അബ്രഹാം. ഇന്നലെ അര്‍ധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. […]

കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായാണ് അബ്രഹാമിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടിപ്പ് നടന്ന വേളയില്‍ ബാങ്ക് ഭരണസമിതി പ്രസിഡണ്ടായിരുന്നു കെ.കെ അബ്രഹാം. ഇന്നലെ അര്‍ധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. മുന്‍ ബാങ്ക് സെക്രട്ടറി രമാ ദേവിയും പൊലീസ് കസ്റ്റഡിയിലാണ്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ രാജേന്ദ്രന്‍ നായര്‍ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. 2016ല്‍ രാജേന്ദ്രന്റെ വ്യാജ ഒപ്പിട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. ആറ് വര്‍ഷം മുമ്പാണ് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ഭൂമി പണയം വെച്ച് രാജേന്ദ്രന്‍ നായര്‍ 80,000ത്തോളം രൂപ വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ 2019ല്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു. 25 ലക്ഷം രൂപ വായ്പയുണ്ടെന്നായിരുന്നു നോട്ടിസില്‍. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം രാജേന്ദ്രന്‍ അറിയുന്നത്. തുടര്‍ന്ന്, അന്നത്തെ കോണ്‍ഗ്രസ് ഭരണ സമിതി തന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാല്‍ ബാങ്കില്‍ പണയം വെച്ച ഭൂമി വില്‍ക്കാന്‍ രാജേന്ദ്രനായില്ല. ഈ മനോവിഷമത്തിലാണ് 55കാരനായ രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തത്.
അതിനിടെ, ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ നായരുടെ പേരില്‍ 25 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയത് തന്റെ വ്യാജ ഒപ്പിട്ടാണെന്ന് മുന്‍ വൈസ് പ്രസിഡണ്ട് ടി.എസ് കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ അപേക്ഷ താന്‍ കണ്ടിട്ടില്ലന്നും കുര്യന്‍ പറഞ്ഞു.

Related Articles
Next Story
Share it