കൃഷി സംരക്ഷണത്തിന് സൗരോര്‍ജ്ജ വേലിയൊരുക്കി കര്‍ഷകര്‍; സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ആവശ്യം

ബദിയടുക്ക: കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാന്‍ സ്വന്തം നിലയില്‍ സൗരോര്‍ജ്ജ വേലി നിര്‍മിച്ച് കര്‍ഷകര്‍. സര്‍ക്കാറില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കര്‍മ്മന്തൊടി, മിന്നംകുളം, അടുക്കത്തൊട്ടി, അരിയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ തുക മുടക്കി കൃഷിയിടത്തിന് ചുറ്റുമായി നിരവധി കര്‍ഷകര്‍ വേലി നിര്‍മ്മിച്ചത്. നേരത്തേ പതിവായി ആനകള്‍ ഇറങ്ങിയിരുന്ന തോട്ടങ്ങള്‍ക്ക് ചുറ്റുമാണ് വേലി നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ശേഷം ഈ തോട്ടങ്ങളില്‍ […]

ബദിയടുക്ക: കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാന്‍ സ്വന്തം നിലയില്‍ സൗരോര്‍ജ്ജ വേലി നിര്‍മിച്ച് കര്‍ഷകര്‍. സര്‍ക്കാറില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കര്‍മ്മന്തൊടി, മിന്നംകുളം, അടുക്കത്തൊട്ടി, അരിയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ തുക മുടക്കി കൃഷിയിടത്തിന് ചുറ്റുമായി നിരവധി കര്‍ഷകര്‍ വേലി നിര്‍മ്മിച്ചത്. നേരത്തേ പതിവായി ആനകള്‍ ഇറങ്ങിയിരുന്ന തോട്ടങ്ങള്‍ക്ക് ചുറ്റുമാണ് വേലി നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ശേഷം ഈ തോട്ടങ്ങളില്‍ ആനകള്‍ ഇറങ്ങിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനംവകുപ്പ് നിര്‍മിച്ച സൗരോര്‍ജ്ജ വേലി കൃത്യമായി പരിപാലിക്കാത്തതാണ് ആനകള്‍ തകര്‍ക്കാനുള്ള പ്രധാന കാരണം. കര്‍ഷകര്‍ നിര്‍മിച്ച വേലി യഥാസമയം പരിപാലിക്കുന്നതിനാല്‍ അതിന്റെ ഗുണം ലഭിക്കുന്നുണ്ട്. മൂന്ന് ലക്ഷം രൂപയോളമാണ് ഒരു കിലോമീറ്റര്‍ വേലി നിര്‍മ്മിക്കാന്‍ ചെലവ് വരുന്നത്. ഇടത്തരം കര്‍ഷകരെ സംബന്ധിച്ച് ഇതു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക. അധികൃതര്‍ ധനസഹായം അനുവദിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കുന്ന സോളാര്‍ തൂക്കുവേലിക്ക് ഫണ്ട് നല്‍കിയതിനാല്‍ ഈ വേലിക്കും ഫണ്ട് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് പരാതി.

Related Articles
Next Story
Share it