മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചക്കില്ലെന്ന് കര്‍ഷകര്‍; കേന്ദ്രത്തിന്റെ നീക്കം പാളി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍. അഞ്ഞുറോളം കര്‍ഷക സംഘടനകള്‍ ഇന്ത്യയിലുണ്ടെന്നും ആകെ 32 സംഘടനകളെ മാത്രമേ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളുവെന്നുമാണ് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ വാര്‍ത്ത ഏജന്‍സിയോടു പറഞ്ഞത്. അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ച വിവരം ഇന്നലെ രാത്രിയോടെയാണ് അറിയിച്ചത്. 3 മണിക്ക് ചര്‍ച്ചക്കായി കര്‍ഷക […]

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍. അഞ്ഞുറോളം കര്‍ഷക സംഘടനകള്‍ ഇന്ത്യയിലുണ്ടെന്നും ആകെ 32 സംഘടനകളെ മാത്രമേ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളുവെന്നുമാണ് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ വാര്‍ത്ത ഏജന്‍സിയോടു പറഞ്ഞത്.
അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ച വിവരം ഇന്നലെ രാത്രിയോടെയാണ് അറിയിച്ചത്. 3 മണിക്ക് ചര്‍ച്ചക്കായി കര്‍ഷക സംഘടനാ നേതാക്കളെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ സംഘടനാ പ്രതിനിധികളെയും ക്ഷണിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തില്ല.
സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ അടച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിക്കുകയും കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകരുമായി ചര്‍ച്ച നടത്താനുള്ള തീരുമാനം. അതേസമയം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

Related Articles
Next Story
Share it