മിസ്സിസ് ജോനാസ്.. എന്തെങ്കിലും ഒന്ന് ഉരിയാടുമോ? കര്‍ഷകപ്രക്ഷോഭത്തില്‍ വാ തുറക്കാത്ത പ്രിയങ്ക ചോപ്രയോട് മിയ ഖാലിഫ

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ആഗോള ശ്രദ്ധ വര്‍ധിക്കുന്നു. ലെബനീസ് അമേരിക്കന്‍ മോഡലും മുന്‍ പോണ്‍താരവുമായ മിയ ഖാലിഫ കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയറിയിച്ച് വീണ്ടും രംഗത്തെത്തി. പ്രമുഖ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്‌ക്കെതിരെയാണ് ഇപ്പോള്‍ മിയ രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോഴും പ്രിയങ്ക ഒന്നു മിണ്ടാത്തതിനെയാണ് താരം വിമര്‍ശിക്കുന്നത്. 'ഈ സമയത്ത് മിസ്സിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ? എനിക്ക് ആകാംക്ഷയുണ്ട്. ബെയ്റൂട്ട് സ്ഫോടന സമയത്തെ ഷാക്കീറയുടെ വൈബ് ആണ് ഇതെനിക്ക് […]

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ആഗോള ശ്രദ്ധ വര്‍ധിക്കുന്നു. ലെബനീസ് അമേരിക്കന്‍ മോഡലും മുന്‍ പോണ്‍താരവുമായ മിയ ഖാലിഫ കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയറിയിച്ച് വീണ്ടും രംഗത്തെത്തി. പ്രമുഖ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്‌ക്കെതിരെയാണ് ഇപ്പോള്‍ മിയ രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോഴും പ്രിയങ്ക ഒന്നു മിണ്ടാത്തതിനെയാണ് താരം വിമര്‍ശിക്കുന്നത്.

'ഈ സമയത്ത് മിസ്സിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ? എനിക്ക് ആകാംക്ഷയുണ്ട്. ബെയ്റൂട്ട് സ്ഫോടന സമയത്തെ ഷാക്കീറയുടെ വൈബ് ആണ് ഇതെനിക്ക് നല്‍കുന്നത്. നിശബ്ദത,' മിയ ട്വിറ്ററില്‍ കുറിച്ചു. പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നയാളാണ് പ്രിയങ്ക. എന്നാല്‍ കര്‍ഷക പ്രതിഷേധത്തില്‍ വിദേശ താരങ്ങളടക്കം രംഗത്തെത്തിയിട്ടും താരം ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. ഇതിനെതിരെയാണ് മിയ ഖാലിഫ രംഗത്തെത്തിയത്.

പ്രക്ഷോഭത്തെ പിന്തുണച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മിയ ഖലീഫ. കര്‍ഷക സമരത്തിന് പിന്തുണയുമായി തുടരെ തുടരെ മിയ ട്വീറ്റുകളിടുന്നുണ്ട്. പോപ് ഗായിക റിഹാന, സ്വീഡിഷ് മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് എന്നിവര്‍ സമരത്തെ പിന്തുണച്ചതോടെ പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Related Articles
Next Story
Share it