സമരവേദിയൊഴിയാന്‍ ആവശ്യപ്പെട്ട് പോലീസ്; കര്‍ഷകര്‍ വേദി വളഞ്ഞു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരോട് വേദിയൊഴിയാന്‍ ആവശ്യപ്പെട്ട് പോലീസ്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലി വ്യാപക സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ച സഹാചര്യത്തിലാണ് സമരവേദി ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് പൊലീസ് കര്‍ശന നടപടിയിലേക്ക് കടന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. കൂടുതല്‍ കര്‍ഷകരോട് സമരവേദിയില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയും പിന്നാലെ കര്‍ഷകര്‍ സമരവേദി വളയുകയും ചെയ്തു. […]

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരോട് വേദിയൊഴിയാന്‍ ആവശ്യപ്പെട്ട് പോലീസ്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലി വ്യാപക സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ച സഹാചര്യത്തിലാണ് സമരവേദി ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് പൊലീസ് കര്‍ശന നടപടിയിലേക്ക് കടന്നത്.
റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. കൂടുതല്‍ കര്‍ഷകരോട് സമരവേദിയില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയും പിന്നാലെ കര്‍ഷകര്‍ സമരവേദി വളയുകയും ചെയ്തു.
പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ചെങ്കോട്ട അക്രമത്തില്‍ യോഗേന്ദ്ര യാദവ്, ബല്‍ദേവ് സിംഗ് സിര്‍സ ഉള്‍പ്പടെ ഇരുപത് കര്‍ഷക നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് പൊലീസിന് നല്‍കിയ ഉറപ്പ് ലംഘിച്ചത് എന്തുകൊണ്ടെന്ന് മൂന്ന് ദിവസത്തിനകം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍ക്ക് നോട്ടീസും നല്‍കി. ഇവര്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയതെന്നാണ് പൊലീസ് പറയുന്നത്.