11ാം വട്ട ചര്‍ച്ചയിലും മഞ്ഞുരുകിയില്ല; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നുറച്ച് സര്‍ക്കാരും സമരം തുടരാനുറച്ച് കര്‍ഷകരും

ന്യൂഡല്‍ഹി: കര്‍ഷക നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ 11ാം വട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ പ്രധാന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഇനിയും ചര്‍ച്ച തുടരണമെങ്കില്‍ സംഘടനകള്‍ തീയതി അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ചായിരുന്നു ചര്‍ച്ച. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷം വരെ മരവിപ്പിക്കാമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ കേന്ദ്രം സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇത് പോരെന്നും നിയമം പിന്‍വലിക്കുന്നത് […]

ന്യൂഡല്‍ഹി: കര്‍ഷക നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ 11ാം വട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ പ്രധാന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഇനിയും ചര്‍ച്ച തുടരണമെങ്കില്‍ സംഘടനകള്‍ തീയതി അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ചായിരുന്നു ചര്‍ച്ച.

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷം വരെ മരവിപ്പിക്കാമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ കേന്ദ്രം സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇത് പോരെന്നും നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നുമായിരുന്നു കര്‍ഷകനിലപാട്. നിയമങ്ങളില്‍ അപാകതകള്‍ ഇല്ലെന്നും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങളെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവര്‍ത്തിച്ചു.

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ചായിരുന്നു പ്രതിഷേധക്കാരെ പ്രതിനിധീകരിച്ച് എത്തുന്ന നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.

Related Articles
Next Story
Share it