കര്‍ഷകസമരം: സിംഘു അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍; മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കര്‍ഷകസമരം ശക്തമായ സിംഘു അതിര്‍ത്തിയില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. സമരം പൊളിക്കുകയാണ് ലക്ഷ്യം. സമര ഭൂമിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നതിനെ തടയാന്‍ ദേശീയ പാതയില്‍ കുഴിയെടുത്ത് ബാരിക്കേടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തേക്ക് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുകയും ചെയ്തതോടെ പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സമരം സമവായമാകാതെ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ചില ഉപാധികള്‍ വെക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ചെങ്കോട്ട ആക്രമണം ഒഴികെയുള്ള കേസുകള്‍ പിന്‍വലിക്കണം, സര്‍ക്കാരിന്റെ കാലാവധി തീരുംവരെ കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണം […]

ന്യൂഡല്‍ഹി: കര്‍ഷകസമരം ശക്തമായ സിംഘു അതിര്‍ത്തിയില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. സമരം പൊളിക്കുകയാണ് ലക്ഷ്യം. സമര ഭൂമിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നതിനെ തടയാന്‍ ദേശീയ പാതയില്‍ കുഴിയെടുത്ത് ബാരിക്കേടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തേക്ക് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുകയും ചെയ്തതോടെ പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

സമരം സമവായമാകാതെ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ചില ഉപാധികള്‍ വെക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ചെങ്കോട്ട ആക്രമണം ഒഴികെയുള്ള കേസുകള്‍ പിന്‍വലിക്കണം, സര്‍ക്കാരിന്റെ കാലാവധി തീരുംവരെ കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണം തുടങ്ങിയവയാണ് പ്രധാന ഉപാധി. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തിയതിനെ മന്‍ കീ ബാത്ത് പരിപാടിക്കിടെ പ്രധാന മന്ത്രി അപലപിച്ചിരുന്നു.

Related Articles
Next Story
Share it