കവുങ്ങ് കര്‍ഷക സംഗമം വിജയിപ്പിക്കും

ബദിയടുക്ക: യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 4ന് ബദിയടുക്ക ഗുരുസദനില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന കവുങ്ങ് കര്‍ഷക സംഗമം വിജയിപ്പിക്കാന്‍ ബദിയടുക്ക പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു.സംഗമത്തില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. എല്ലാ ഗ്രാമത്തില്‍ നിന്നും കവുങ്ങ് കര്‍ഷകരെ പങ്കെടുപ്പിക്കാന്‍ ബദിയടുക്കയില്‍ നടന്ന യു.ഡി.എഫ് പഞ്ചായത്ത്തല സ്വാഗത സംഘം യോഗം തീരുമാനിച്ചു. കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.സി.എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍ നീര്‍ച്ചാല്‍ സ്വാഗതം പറഞ്ഞു.മാഹിന്‍ കേളോട്ട്, കല്ലഗ […]

ബദിയടുക്ക: യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 4ന് ബദിയടുക്ക ഗുരുസദനില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന കവുങ്ങ് കര്‍ഷക സംഗമം വിജയിപ്പിക്കാന്‍ ബദിയടുക്ക പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു.
സംഗമത്തില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. എല്ലാ ഗ്രാമത്തില്‍ നിന്നും കവുങ്ങ് കര്‍ഷകരെ പങ്കെടുപ്പിക്കാന്‍ ബദിയടുക്കയില്‍ നടന്ന യു.ഡി.എഫ് പഞ്ചായത്ത്തല സ്വാഗത സംഘം യോഗം തീരുമാനിച്ചു. കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
സി.എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍ നീര്‍ച്ചാല്‍ സ്വാഗതം പറഞ്ഞു.
മാഹിന്‍ കേളോട്ട്, കല്ലഗ ചന്ദ്രശേഖരറാവു, കുഞ്ഞമ്പു നമ്പ്യാര്‍, പി.ജി. ചന്ദ്രഹാസ റൈ, അന്‍വര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ, കരുണാകരന്‍, അബ്ദുല്ല ചാലക്കര, ബുദ്‌റുദ്ദീന്‍ താസിം, ജയശ്രീ, എം.എസ് മൊയ്തു, ഗംഗാധര ഗോളിയടുക്ക, ഹമീദ് പള്ളത്തടുക്ക, കാദര്‍ മാന്യ, ഹമീദ് ഹാജി മാന്യ, അനിത ക്രാസ്റ്റ, എ.കെ. മുഹമ്മദ്, ഇഖ്ബാല്‍, അനുസൂയ, ബി.കെ. ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it